Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുൻ സൗദി പ്രവാസി...

മുൻ സൗദി പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ സൗദി പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

മുഹമ്മദലി മുസ്​ലിയാർ

റിയാദ്​: സൗദിയിൽ കാൽനൂറ്റാണ്ട്​ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു. മലപ്പുറം, കുറ്റിപ്പുറം സ്വദേശി മേലേതിൽ മുഹമ്മദലി മുസ്​ലിയാർ (63) ആണ്​ മരിച്ചത്​. സൗദിയുടെ തെക്കൻ അതിർത്തിയിൽ നജ്​റാൻ മേഖലയിലെ ശറൂറയിൽ 25 വർഷത്തെ പ്രവാസത്തിന്​ ശേഷം മൂന്ന്​ വർഷം മുമ്പാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​.

ശറൂറയിൽ അൽ മൻസിൽ എന്ന സ്ഥാപനത്തിന്‍റെ ഉടമയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്​ നാട്ടിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ സർജി മോന്‍റെ സഹോദരി ഭർത്താവാണ്​. ഭാര്യ: ആസിയ, മക്കൾ: മുഹമ്മദ് റഹീസ് (സൗദി), റബീഹ, മുഹ്സിന, മുഫീദ. മരുമക്കൾ: മുർഷാദ്, മിസ്രിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedexpatriatesaudi arabia
News Summary - Former Saudi expatriate dies at home
Next Story