ഫോർമുല ഇ–റേസ്; ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ദറഇയ
text_fieldsറിയാദ്: ഫോർമുല ഇ-റേസ് കാറോട്ട മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ദറഇയ തയാറെടുക്കുന്നു. തുടർച്ചയായ നാലാം വർഷമാണ് ഫോർമുല ഇ-റേസ് മത്സരങ്ങൾക്ക് സൗദി വേദിയാകുന്നത്. സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് കൂടിയായ കായികമന്ത്രി പ്രിൻസ് അബ്്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ആണ് വെള്ളിയാഴ്ച സൗദി അറേബിയയുടെ ആതിഥേയത്വം പ്രഖ്യാപിച്ചത്.
ഇലക്ട്രിക് കാറുകൾക്കായുള്ള ഫോർമുല ഇ മത്സരത്തിെൻറ ഒന്നും രണ്ടും റൗണ്ടുകളുടെ ഷെഡ്യൂൾ ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ പുറത്തിറക്കിയതിന് ശേഷമാണ് മന്ത്രിയുടെ ട്വിറ്റ്. രണ്ട് ദിവസത്തെ തീപാറുന്ന മത്സരങ്ങൾ 2022 ജനുവരി 28ന് റിയാദിനടുത്തുള്ള ചരിത്രപ്രാധാന്യമുള്ള സൗദിനഗരമായ ദറഇയയിൽ നടക്കും. 12 ടീമുകളെ പ്രതിനിധാനംചെയ്ത് 24 മത്സരാർഥികൾ പങ്കെടുക്കുന്ന ലോകോത്തര മത്സരങ്ങൾക്കാണ് ദിരിയ വേദിയാവുക. മത്സരാർഥികളുടെയും സംഘാടകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കർശനമായ കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾക്കനുസരിച്ചാകും മത്സരങ്ങൾ നടക്കുകയെന്നും കായികമന്ത്രി ട്വിറ്റ് ചെയ്തു.
എ.ബി.ബി.എഫ്.ഐ.എ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിെൻറ എട്ടാം പതിപ്പിെൻറ പ്രാഥമിക കലണ്ടറും ഫെഡറേഷൻ പ്രഖ്യാപിച്ചു. ഇത് പ്രകാരം നാല് ഭൂഖണ്ഡങ്ങളിലായി 12 നഗരങ്ങളിൽ 16 മത്സരങ്ങൾ നടക്കും. ഇതിെൻറ ഭാഗമായുള്ള ഫോർമുല ഇ-റേസ് മത്സരങ്ങൾക്കാണ് സൗദി അറേബ്യ തുടർച്ചയായ നാലാം തവണയും വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.