Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോർമുല വൺ കാറോട്ട...

ഫോർമുല വൺ കാറോട്ട മത്സരം; സൗദി ഗ്രാൻറ്​ പ്രിക്​സ്​ കിരീടം ലൂയിസ്​ ഹാമിൽട്ടന്​

text_fields
bookmark_border
Garand prix
cancel
camera_alt

ജിദ്ദയിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിൽ സൗദി ഗ്രാൻറ്​ പ്രിക്​സ്​ കിരീടം ചൂടിയ ലൂയിസ്​ ഹാമിൽട്ടൻ

ജിദ്ദ: സൗദിയിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിൽ സൗദി ഗ്രാൻറ്​ പ്രിക്​സ്​ കിരീടം ബ്രിട്ടീഷ്​ മെഴ്സിഡസ്​ ഡ്രൈവർ ലൂയിസ്​ ഹാമിൽട്ടൺ നേടി. ഞായറാഴ്​ച രാത്രി ജിദ്ദ കോർണിഷിലെ ഏറ്റവും നീളവും വേഗതയേറിയതുമായ ട്രാക്കിൽ ഫ്ലഡ്​ ലൈറ്റുകൾക്കും ആവേശത്തിന്റെ ആർപ്പുവിളികൾക്കുമിടയിൽ നടന്ന രണ്ട്​ മണിക്കൂർ നീണ്ടു നിന്ന കുതിപ്പിലാണ്​​ കടുത്ത വെല്ലുവിളികളെ അതിജീവിച്ച്​ ബിട്ടിഷ്​ താരം ഹാമിൽട്ടൺ ഹോളണ്ട്​ താരം റെഡ്​ബുൾ ഡ്രൈവർ മാക്​സ്​ വെർസ്​റ്റാപനെ പരാജയപ്പെടുത്തി വിജയം കൊയ്​തത്​.

തുടക്കത്തിൽ ഹാമിൽട്ടണും ​വെർസ്​റ്റാപനും സമനിലയിൽ കുതിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഹാമിൽട്ടൺ വിജയത്തിലെത്തുകയായിരുന്നു. ഇതോടെ കിരീടം കൊതിച്ചിരുന്ന വെർസ്​റ്റാപന്​ രണ്ടാം സ്ഥാനം കൊണ്ട്​ തൃപ്​തിപ്പെടേണ്ടിവന്നു. ഫിൻലൻറ്​ താരം മെഴ്​സിഡസ്​ ​ഡ്രൈവർ വാൽട്ടരി ബോട്ടാസിനാണ്​ മൂന്നാം സ്ഥാനം. തീപാറുന്ന പോരാട്ടമാണ്​ സൗദിയിൽ മത്സരത്തിന്റെ അവസാന റൗണ്ടിൽ ഹാമിൽട്ടണും ​വെർസ്റ്റാപനും തമ്മിൽ നടന്നത്​. നേരത്തെ നടന്ന മൂന്ന്​ പരീക്ഷണ റൗണ്ടുകളിലും യോഗ്യതാ മത്സരത്തിലും ഹാമിൽട്ടൺ തന്നെയായിരുന്നു​ ഏറ്റവും വേഗതയേറിയ സമയം രേഖപ്പെടുത്തി ലീഡ്​ നേടിയിരുന്നത്​.

സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ സാന്നിധ്യത്തിലാണ്​ ​ഫോർമുല വൺ സൗദി ​ഗ്രാൻറ്​ പ്രിക്​സിന്റെ വാശിയേറിയ അവസാന റൗണ്ട്​ മത്സരം നടന്നത്​. അന്താരാഷ്​ട്ര ചാമ്പ്യന്മാരടക്കമുള്ള 20 ഡ്രൈവർമാർ അണിനിരക്കുന്ന അവസാന റൗണ്ട്​ മത്സരം കാണാൻ സ്​ത്രീകളും കുട്ടികളുമടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരങ്ങളാണ്​​ കോർഷിണിലേക്ക്​ ഒഴുകിയെത്തിയത്​​.

സമാപന മത്സരത്തോടനുബന്ധിച്ച്​ സൗദി എയർഫോഴ്​സിന്റെ 'ഫാൽക്കൺസ് ടീം' വിമാനങ്ങൾ ആകാശത്ത്​ വട്ടമിട്ടു പറന്നു വർണ വിസ്​മയം തീർത്തത്​ കാണികളിൽ കൗതുകം പരത്തി. 25 ലധികം വിത്യസ്ഥ രൂപങ്ങളുടെ പ്രകടനങ്ങളാണ്​ ​മത്സരത്തിനെത്തുന്ന കാണികൾക്ക്​ മുമ്പാകെ കോർണിഷിന്റെ മാനത്ത് ഫാൽക്കൺ ടീം​ വരച്ചത്​. കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ഫോർമുല വൺ സൗദി ഗ്രാൻറ്​ കാറോട്ട മത്സരം ആരംഭിച്ചത്​. രണ്ട്​ ദിവസത്തെ പരീക്ഷണ ഓട്ടത്തിനും യോഗ്യത മത്സരത്തിനും ശേഷമാണ്​ ഞായാറാഴ്​ച അവസാന റൗണ്ട്​ മത്സരം നടന്നത്​.

എട്ട്​ മാസത്തെ ഒരുക്കങ്ങൾക്കൊടുവിലാണ്​ വലിയ ​ആഗോള മത്സരത്തിനു സൗദി അറേബ്യ ആതിഥേയത്വം വഹിച്ചത്​. എത്ര വലിയ കായികമേളക്കും വേദിയാകാൻ കഴിയുമെന്ന്​ ലോകത്തിനു മുമ്പാകെ കാണിക്കുന്നതും കൂടിയാണ്​ ജിദ്ദ കോർഷിണിൽ നടന്ന സൗദിയിലെ ആദ്യത്തെ ഫോർമുല വൺ സൗദി ഗ്രാൻറ്​ പ്രിക്​സ്​ കാറോട്ട മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula OneLouis HamiltonGarand prix
News Summary - Formula One car racing; Lewis Hamilton wins Saudi Grand Prix
Next Story