ഫോറം ഓഫ് ഇന്ത്യൻ അലൈഡ് ഹെൽത്ത് ടെക്നോളജിസ്റ്റ്സ് മക്ക ചാപ്റ്റർ നിലവിൽ വന്നു
text_fieldsജിദ്ദ: അലൈഡ് ഹെൽത്ത് ടെക്നോളജിസ്റ്റുകളുടെ കൂട്ടായ്മയായ ഫോറം ഓഫ് ഇന്ത്യൻ അലൈഡ് ഹെൽത്ത് ടെക്നോളജിസ്റ്റ്സ് മക്ക ചാപ്റ്റർ നിലവിൽ വന്നു.
നിലവിൽ കാർഡിയോ വാസ്കുലാർ (കാത് ലാബ്) ടെക്നോളജി, കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി, അനസ്തേഷ്യ ടെക്നോളജി, ഒപ്റ്റോമെട്രി, ലബോറട്ടറി ടെക്നോളജി, ഓപറേറ്റിങ് റൂം ടെക്നോളജി, ബ്ലഡ്ബാങ്ക് ടെക്നോളജി, റേഡിയോളജി, ഇൻറർവെൻഷൻ റേഡിയോജി, സി.എസ്.എസ്.ഡി ടെക്നോളജി, കാർഡിയാക് ഇമേജിങ് ടെക്നോളജി, റെസ്പിറേറ്ററി ടെക്നോളജി, മെഡിക്കൽ റെക്കോഡ് ടെക്നോളജി, ഡയാലിസിസ് ടെക്നോളജി തുടങ്ങി ഇരുപതോളം രംഗങ്ങളിലെ ടെക്നോളജിസ്റ്റുകളുടെ പൊതുവേദിയായാണ് ഫോറം ഓഫ് ഇന്ത്യൻ അലൈഡ് ഹെൽത്ത് ടെക്നോളജിസ്റ്റ്സ് രൂപവത്കരിച്ചത്. ഭാരവാഹികൾ: യഹ്യ ആസഫലി (പ്രസി.), അബ്ദുൽ മനാഫ് നരിക്കോടൻകണ്ടി (ജന. സെക്ര.), സഹീർ കീത്തടത്ത് (വൈ. പ്രസി.), പി. ഫക്രുദ്ദീൻ അലി, ജംഷീർ തേർമടത്തിൽ (ജോ. സെക്ര.), അബ്ദുൽ ജലീൽ വില്ലൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.