മുസ്ലിംകൾക്കെതിരെ വിദ്വേഷം വളർത്തൽ: ഐക്യരാഷ്ട്രസഭയിൽ സൗദി ആശങ്ക അറിയിച്ചു
text_fieldsജിദ്ദ: ലോകമെമ്പാടും മുസ്ലിംകൾക്കെതിരെ വർധിക്കുന്ന വിദ്വേഷ ഭാഷണത്തിലും അസഹിഷ്ണുതയിലും സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സ്ഥിരതയുള്ള സമൂഹങ്ങളുടെ സുരക്ഷക്ക് ലോകത്താകെ വളരുന്ന ഇസ്ലാമോഫോബിയ ഭീഷണിയായതായി ജനീവയിലെ മനുഷ്യാവകാശ സമിതിയെ അഭിസംബോധന ചെയ്ത് ഐക്യരാഷ്ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് അൽ വാസിൽ പറഞ്ഞു.
മാധ്യമങ്ങൾ മുസ്ലിം വിദ്വേഷം വളർത്തുകയാണ്. അതിർത്തി കടന്നുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് മുസ്ലിംകൾക്കെതിരെ തീവ്രവാദത്തിനും വിദ്വേഷത്തിനും കാരണമാവുന്ന തരത്തിൽ നെഗറ്റിവ് മാതൃക പ്രചരിപ്പിക്കുന്നു. മതത്തിെൻറയും വിശ്വാസത്തിെൻറയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എൻ പ്രത്യേക റിപ്പോർട്ടറുമായി ഓൺലൈൻ ഫോറത്തിൽ പങ്കെടുത്തു സംസാരിക്കവെ വിശ്വാസത്തിെൻറ പേരിൽ മുസ്ലിം മതന്യൂനപക്ഷങ്ങളെ വർധിച്ച തോതിൽ അധിക്ഷേപിക്കുന്നതിൽ രാജ്യത്തിെൻറ ആശങ്ക അബ്ദുൽ അസീസ് അൽ വാസിൽ പ്രകടിപ്പിച്ചു. പരസ്പര ധാരണ, വിശ്വാസം, സംഭാഷണം, സംവാദം, ബഹുസ്വരത, അന്തർ സാംസ്കാരിക സഹകരണം, വിദ്വേഷത്തിെൻറയും അക്രമത്തിെൻറയും പ്രത്യയശാസ്ത്രങ്ങളിൽ മൂല്യങ്ങൾ ഏകീകരിക്കേണ്ടതിെൻറ പ്രാധാന്യം എന്നിവ അദ്ദേഹം ഊന്നിപ്പറഞ്ഞു.
തീവ്രവാദത്തെയും വിദ്വേഷ ഭാഷണത്തെയും ചെറുക്കാൻ ശക്തമായ അന്താരാഷ്ട്ര ഇച്ഛാശക്തി പ്രധാനമാണ്. അതിൽ മതത്തെ പരിഹാരത്തിെൻറ ഭാഗമായാണ് കാണേണ്ടതെന്നും പ്രശ്നത്തിെൻറ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി അറേബ്യ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ഇൻറർനാഷനൽ സെൻറർ ഫോർ ഇൻറർ റിലീജ്യസ് ആൻഡ് ഇൻറർ കൾചറൽ ഡയലോഗ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, തീവ്രവാദത്തെ നേരിടാനും സഹവർത്തിത്വത്തിെൻറ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും മറ്റ് നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അബ്ദുൽ അസീസ് അൽ വാസിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.