ശിഫ മലയാളി സമാജം ഫൗണ്ടേഴ്സ് ആദരിച്ചു
text_fieldsകോവിഡ് കാലത്ത് മികച്ച ആതുരസേവനം നൽകിയ ഡോക്ടർമാരെയും നഴ്സുമാരെയും ശിഫ മലയാളി സമാജം ആദരിച്ച ചടങ്ങ് ഡോ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കോവിഡ് കാലത്ത് മികച്ച ആതുരസേവനം നൽകിയ ഡോക്ടർമാരെയും നഴ്സുമാരെയും ശിഫ മലയാളി സമാജം ആദരിച്ചു. റിയാദ് ശിഫയിലെ റഹ്മാനിയ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സനൽ കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു കൊടുങ്ങല്ലൂർ ആമുഖ പ്രസംഗം നടത്തി.
ഡോ. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ആമിന സെറിൻ കോവിഡിനെ കുറിച്ച് വിശദീകരിച്ചു. നഴ്സ് സിന്ധു ഷാജി കോവിഡ് കാലത്തെ അനുഭവങ്ങൾ വിവരിച്ചു. ചടങ്ങിൽ ആദരിക്കപ്പെട്ട മറ്റു നഴ്സുമാരും അനുഭവങ്ങൾ പങ്കുവെച്ചു. കൺവീനർ ജിതിൻ മാത്തൻ, ജോർജ്, റിജേഷ് ബാബു, രാജു നാലുപറയിൽ, ഷിബു നിലമേൽ, അശോകൻ പാനൂർ, ഷാനവാസ് കൊട്ടിയം, കെ.ടി. ഷാനവാസ്, കൃഷ്ണൻ, പ്രദീപ്, സുരേഷ്, ഫ്രാൻസിസ്, അഖിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഫ്സൽ സ്വാഗതവും സെക്രട്ടറി സുധി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.