Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​പ്പ് തേ​ടി നാ​ല്...

ക​പ്പ് തേ​ടി നാ​ല് ക്ല​ബ്ബു​ക​ൾ; റോ​യ​ൽ റി​ഫ മെ​ഗാ​ക​പ്പ് സീ​സ​ൺ ത്രീ ​ആ​ട്ട​ക്ക​ലാ​ശം ഇ​ന്ന്

text_fields
bookmark_border
royal rifa mega cup
cancel
camera_alt

വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന റോ​യ​ൽ

റി​ഫ മെ​ഗാ ക​പ്പ് 2024

റി​യാ​ദ്: നാ​ലാ​ഴ്​​ച​ക​ളാ​യി റി​യാ​ദി​ലെ കാ​ൽ​പ​ന്ത്​ ക​മ്പ​ക്കാ​ർ​ക്കി​ട​യി​ൽ ആ​വേ​ശ​ത്തി​ര​യി​ള​ക്കി​യ റോ​യ​ൽ റി​ഫ മെ​ഗാ​ക​പ്പ് ഫു​ട്ബാ​ളി​​ന്റെ ആ​ട്ട​ക്ക​ലാ​ശം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 7.30ന് ​അ​ൽ​ഖ​ർ​ജ് റോ​ഡി​ലെ അ​ൽ ഇ​സ്കാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 32 ടീ​മു​ക​ളു​മാ​യി ആ​രം​ഭി​ച്ച് നാ​ലു ക്ല​ബ്ബു​ക​ളാ​യി ചു​രു​ങ്ങി​യ അ​വ​സാ​ന റൗ​ണ്ടി​ൽ ഇ​ന്ന് സെ​മി​യും,ഫൈ​ന​ലും ന​ട​ക്കും. സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി, ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്‌.​സി വാ​ഴ​ക്കാ​ട്, കേ​ര​ള ഇ​ല​വ​ൻ, ല​ന്റേ​ൺ എ​ഫ്.​സി എ​ന്നീ ടീ​മു​ക​ളാ​ണ്​ അ​ങ്കം കു​റി​ക്കു​ക.

ക​രു​ത്ത​രാ​യ യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​ർ, റോ​യ​ൽ അ​സീ​സി​യ്യ സോ​ക്ക​ർ, റി​യാ​ദ് ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ന്നീ ടീ​മു​ക​ളെ കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്‌​സ് വാ​ഴ​ക്കാ​ടി​ന്റെ സെ​മി​പ്ര​വേ​ശം. സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി​യു​ടെ പോ​രാ​ട്ട വ​ഴി​ക​ളി​ൽ അ​ൽ സ​ദ്​​വ, യൂ​ത്ത് ഇ​ന്ത്യ ഇ​ല​വ​ൻ, പ്ര​വാ​സി സോ​ക്ക​ർ സ്പോ​ർ​ട്ടി​ങ് എ​ന്നീ ക്ല​ബ്ബു​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​വ​ർ സെ​മി​യി​ലെ​ത്തി​യ​ത്.

എ.​ജി.​സി യു​നൈ​റ്റ​ഡ്, റീ​ക്കൊ എ​ഫ്.​സി, റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​ന്നി​വ​രെ നി​ഷ്പ്ര​ഭ​മാ​ക്കി​യാ​യി​രു​ന്നു കേ​ര​ള ഇ​ല​വ​ന്റെ രം​ഗ​പ്ര​വേ​ശ​നം. ലാ​​ന്റേ​ൺ എ​ഫ്.​സി​യാ​ക​ട്ടെ റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ ബ്ലൂ, ​ഒ​ബ​യാ​ർ എ​ഫ്.​സി.​സി, റി​യ​ൽ കേ​ര​ള എ​ന്നീ ടീ​മു​ക​ളെ പു​റ​ത്താ​ക്കി​യാ​ണ് സെ​മി​യി​ൽ ഇ​ടം പി​ടി​ച്ച​ത്.

ക​ലാ​ശ​പ്പോ​രി​ൽ ആ​ര് നേ​ട്ടം കൊ​യ്യും? റി​ഫ മെ​ഗാ​ക​പ്പി​​ന്റെ അ​വ​സാ​ന വി​സി​ലി​നാ​യി കാ​തോ​ർ​ക്കു​ക​യാ​ണ് ഫു​ട്‌​ബാ​ൾ പ്രേ​മി​ക​ൾ. പു​തു​ത​ല​മു​റ​യു​ടെ ന്യൂ​ജെ​ൻ ത​ന്ത്ര​ങ്ങ​ളും ലോ​ക​ഫു​ട്‌​ബാ​ളി​നെ നി​രീ​ക്ഷി​ക്കു​ന്ന ചെ​റു​പ്പ​ത്തി​​ന്റെ കേ​ളീ ശൈ​ലി​ക​ളും പ​രീ​ക്ഷി​ക്കു​ന്ന ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളെ വേ​റി​ട്ട​താ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballSaudi Arabia NewsRoyal Rifa Mega Cup
News Summary - Four clubs in pursuit of the cup- Royal Rifa Mega Cup Season Three
Next Story