മക്ക - മദീന റോഡിൽ വാഹനാപകടം: നാല് മരണം, 48 പേർക്ക് പരിക്ക്
text_fieldsജിദ്ദ: മക്ക - മദീന എക്സ്പ്രസ് (ഹിജ്റ റോഡ്) റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 48 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. മക്കയിൽ നിന്ന് മദീനയിലേക്ക് പോകുന്ന റോഡിൽ 70 കിലോമീറ്റർ അകലെയാണ് ബസും ട്രക്കും കൂട്ടിയിടിച്ച അപകടമുണ്ടായത്.
52 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഏഴ് പേരുടെ പരിക്ക് ഗുരുതരമാണ്. 23 പേർക്ക് മിതമായ പരിക്കാണ്. 18 പേർക്ക് നിസാര പരിക്കും. നാല് പേർ തൽക്ഷണം മരിച്ചു. പരിക്കേറ്റ മുഴുവനാളുകളെയും മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.
വിവരമറിഞ്ഞ ഉടൻ സംഭവ സ്ഥലത്തേക്ക് മദീനയിൽ നിന്ന് 20 ലധികം ആംബുലൻസ് യൂനിറ്റുകൾ എത്തിയതായി മദീന റെഡ് ക്രസൻറ് വക്താവ് ഖാലിദ് മുസാഇദ് അൽസഹ്ലി പറഞ്ഞു. കൂടാതെ എട്ട് ആംബുലൻസ് യൂനിറ്റുകൾ മക്ക മേഖലയിൽ നിന്നും മൂന്ന് യൂനിറ്റുകൾ ഖസീം മേഖലയിൽ നിന്നും എത്തിയിരുന്നു.
മദീന കിങ് ഫൈസൽ ആശുപത്രിയിലേയും ആരോഗൃ കാര്യാലയത്തിലേയും രണ്ട് പ്രാഥമിക ശുശ്രൂഷാസംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനത്തിന് നതൃത്വം നൽകിയെന്നും റെഡ്ക്രസൻറ് വക്താവ് പറഞ്ഞു. അപകടത്തിൽ ബസിെൻറ മുൻവശവും വലതു ഭാഗവും ഏറെക്കുറെ പൂർണമായും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.