വാക്സിനേഷന് നാലുലക്ഷം പേർ രജിസ്റ്റർ ചെയ്തു
text_fieldsജിദ്ദ: ശരീരത്തിെൻറ സ്വാഭാവിക പ്രതിരോധത്തിന് വാക്സിൻ അത്യാവശ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മനുഷ്യ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന ആൻറി ബോഡികൾ നിർമിക്കുന്നതിന് ഇതാവശ്യമാണ്. കോവിഡ് വാക്സിന് ഇതുവരെ നാലു ലക്ഷം പേർ രജിസ്റ്റർ ചെയ്തു.
രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 12, 14 ദിവസങ്ങൾക്കുശേഷം കുത്തിവെപ്പ് പൂർണ പ്രതിരോധശേഷി നൽകുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. മൊഡേനാ (Moderna), ആസ്ട്രാസെനികാ (AstraZeneca) എന്നീ വാക്സിനുകൾ സ്വീകരിക്കുന്നതിനു മുമ്പ് വേണ്ട പഠനങ്ങൾ നടന്നുവരുകയാണ്. ഇപ്പോൾ ആഴ്ചയിൽ ഒരു ലക്ഷം ഡോസ് ഫൈസർ വാക്സിൻ ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പുകൾ രോഗം തടയുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണ്. എല്ലാ വാക്സിനുകളും അവയുടെ ഉപയോഗത്തിന് അംഗീകാരം നൽകുന്നത് ക്ലിനിക്കൽ പരീക്ഷണങ്ങളുൾപ്പെടെ കർശനമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ്. ഗുണനിലവാരവും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്ന വാക്സിനുകൾ മാത്രമാണ് രാജ്യത്ത് ബന്ധപ്പെട്ട വകുപ്പ് രജിസ്റ്റർ ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. വാക്സിന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിവരുകയാണ്.
ഇതു കണക്കിലെടുത്ത് വിവിധ മേഖലകളിൽ ജനുവരി ആദ്യത്തോടെ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. റിയാദിൽ ഒരു കേന്ദ്രം വഴിയാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. കേന്ദ്രം 600ലധികം കിടക്കകൾ ഉൾക്കൊള്ളുന്നതാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.