Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാലുവർഷത്തിനു ശേഷം...

നാലുവർഷത്തിനു ശേഷം നാട്ടിൽ പോകാൻ ഒരുങ്ങിയ മലയാളി വഴിമധ്യേ മരിച്ചു

text_fields
bookmark_border
നാലുവർഷത്തിനു ശേഷം നാട്ടിൽ പോകാൻ ഒരുങ്ങിയ മലയാളി വഴിമധ്യേ മരിച്ചു
cancel
camera_alt

പ്രദീപ്​

റിയാദ്​: നാട്ടിൽ പോകാൻ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേ ഹൃദയാഘാതമുണ്ടായി മലയാളി സൗദിയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേൽ വീട്ടിൽ പ്രദീപ് (41) ആണ്​ റിയാദിൽ നിന്ന്​ 560 കിലോമീറ്ററകലെ സുലയിൽ വെച്ച്​ മരിച്ചത്​.

ദക്ഷിണ സൗദിയിലെ നജ്‌റാനിൽ നിന്ന് റിയാദിലേക്ക്​ വരവേയാണ്​ സുലയിൽ എത്തിയപ്പോൾ ഹൃദയസ്തംഭനമുണ്ടായത്​. വെള്ളിയാഴ്ച്ച വൈകീട്ടാണ്​ സംഭവം. റിയാദിലേക്കുള്ള ബസിൽ വരവേ സുലയിലെത്തി നിർത്തിയപ്പോൾ വെള്ളം കുടിക്കാൻ പുറത്തിറങ്ങിയതാണ്​. വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്​തംഭനമുണ്ടാവുകയായിരുന്നു. ഉടൻ മരണവും സംഭവിച്ചു.

മൃതദേഹം സുലയ്​ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നജ്​റാനിൽ ഡ്രൈവറായിരുന്ന പ്രദീപ്​. നാട്ടിൽ വന്നിട്ട്​ നാലുവർഷമായി. അവധിക്ക്​ പോകാൻ വേണ്ടി റിയാദിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു.

അച്​ഛൻ: പരേതനായ വിലാസൻ, അമ്മ: ഓമന, ഭാര്യ: രമ്യ, മക്കൾ: ആദിത്യ, അർജുൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി സുലയിലെ സാമൂഹിക പ്രവർത്തകരായ സിദീഖ് കൊപ്പം, റഷീദ്, ലീന റഷീദ് മണ്ണാർക്കാട് എന്നിവരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഫൈസൽ എടയൂർ എന്നിവർ രംഗത്തുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mannarkadpredeep
News Summary - Four years later, a Malayalee who was ready to go home died on the way
Next Story