Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്രാ​ങ്കോ ജോ​സി​ന്...

ഫ്രാ​ങ്കോ ജോ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഫ്രാ​ങ്കോ ജോ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഫ്രാ​ങ്കോ ജോ​സി​നു​ള്ള മ​ല​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ ഉ​പ​ഹാ​രം നൗ​ഷാ​ദ് മാ​വൂ​ർ ന​ൽ​കു​ന്നു

ദ​മ്മാം: ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ പ്ര​സി​ഡ​ൻ​റു​മാ​യ ഫ്രാ​ങ്കോ ജോ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ ഫു​ട്​​ബാ​ൾ ക്ല​ബാ​യ മ​ല​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി മ​ല​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ പ്ര​സി​ഡ​ൻ​റാ​ണ് ഫ്രാ​ങ്കോ ജോ​സ്. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു താ​ൽ​ക്കാ​ലി​ക​മാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഫ്രാ​ങ്കോ ജോ​സ് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഫു​ട്​​ബാ​ളി​െൻറ വ​ള​ർ​ച്ച​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. മ​ല​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി​ക്ക് കീ​ഴി​ലു​ള്ള ഫു​ട്​​ബാ​ൾ കോ​ച്ചി​ങ്​ അ​ക്കാ​ദ​മി​യു​ടെ മാ​നേ​ജ​ർ കൂ​ടി​യാ​ണ്.

യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ മ​ല​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ വൈ​സ് പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് മാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് ചെ​യ​ർ​മാ​ൻ ഡോ. ​സാ​ഹി​ദ് ന​സീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് മാ​വൂ​രി​നെ മ​ല​ബാ​ർ യു​നൈ​റ്റ​ഡ് ഫു​ട്​​ബാ​ൾ ക്ല​ബി​െൻറ പു​തി​യ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ക്ല​ബ്‌ അം​ഗ​ങ്ങ​ളും ഫ്രാ​ങ്കോ ജോ​സി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​സി​ഫ് കൊ​ണ്ടോ​ട്ടി സ്വാ​ഗ​ത​വും സു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്‌​റ​ഫ്‌ (ടീം ​മാ​നേ​ജ​ർ), ഷ​നൂ​ബ്, അ​ഫ്‌​താ​ബ്‌, ഫൈ​സ​ൽ, സ​ജി​ൻ, സി​റാ​ജ് മാ​വൂ​ർ, ജം​ഷി​ദ്, ജ​വാ​ദ് എ​ന്നി​വ​ർ ഫ്രാ​ങ്കോ ജോ​സി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newssaudi newsfranko jose
Next Story