ഫ്രറ്റേണിറ്റി ഫോറം അറാർ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅറാർ: സൗദിയിലെ കോവിഡ് രോഗബാധിതർക്ക് ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി ദേശീയതലത്തിൽ നടത്തുന്ന പ്ലാസ്മ, രക്തദാന കാമ്പയിെൻറ ഭാഗമായി ഫ്രറ്റേണിറ്റി ഫോറം അറാർ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി വടക്കൻ അതിർത്തി മേഖലയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാന കാമ്പയിൻ സംഘടിപ്പിച്ചത്. ചടങ്ങിൽ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ രക്തദാനം നിർവഹിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് അഫയേഴ്സ് നോർത്തേൺ ബോർഡർ ലബോറട്ടറി ഡയറക്ടർ ഡോ. നായിൽ അൽനാസർ, ഡോ. ഫലാഹ് അൽറുവൈലി, ഡോ. അബ്ദുല്ല, ഫോറം ഭാരവാഹികളായ ഷഫീഖ് വാണിയമ്പലം, നിസാർ കായംകുളം എന്നിവർ കാമ്പയിന് നേതൃത്വം നൽകി.
കോവിഡ് പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികൾക്കും ആരോഗ്യ വകുപ്പിനും ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 25 വരെ നീണ്ടുനിൽക്കുന്ന ദേശീയ കാമ്പയിൻ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവൺമെൻറ് ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.