വിജ്ഞാന വെളിച്ചം വിജയികൾക്ക് ഫ്രറ്റേണിറ്റി ഫോറം സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsജിദ്ദ: ലോക്ഡൗൺ കാലത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ ബനീമാലിക് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'വിജ്ഞാന വെളിച്ചം'ഓൺലൈൻ പഠന ക്ലാസിെൻറ സമാപനവും പരീക്ഷയിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടത്തി. ചരിത്രം, ആത്മീയം, വ്യക്തിത്വ വികസനം, സാമൂഹിക സേവനം തുടങ്ങിയ 14 വിഷങ്ങളിലാണ് ക്ലാസുകൾ നടന്നത്. അബ്ദുൽ അസീസ് ആലംപാടി, മുഹമ്മദ് അമീൻ മേൽമുറി, ഫൈസൽ കരിങ്കല്ലത്താണി എന്നിവർ ഒന്നാം സ്ഥാനം പങ്കുവെച്ചു. രണ്ടാം സ്ഥാനത്തിന് അബ്ദുറഹീം പടപ്പറമ്പ്, റഷീദ് കൂട്ടിലങ്ങാടി എന്നിവർ അർഹരായി. അബ്ബാസ് മലപ്പുറം, സൈനുൽ ആബിദീൻ അരീക്കാട്ട്, മുഹമ്മദലി കരിങ്കല്ലത്താണി എന്നിവർ മൂന്നാം സ്ഥാനം നേടി. അബ്ദുൽ അസീസ് ഒഴുകൂർ വിധികർത്താക്കളുടെ പ്രത്യേക അവാർഡിനർഹനായി.
ശറഫിയ്യ ഹിജാസ് വില്ലയിൽ നടന്ന സമ്മാന വിതരണ ചടങ്ങ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സെക്രട്ടറി മുഹമ്മദലി വേങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാജിദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന ഓൺലൈൻ ക്ലാസിെൻറ സംക്ഷിപ്ത വിവരണവും തുടർപ്രവർത്തനങ്ങളും സംബന്ധിച്ച ഡോക്യുമെൻററി ചടങ്ങിൽ അവതരിപ്പിച്ചു. ഫോറം ജിദ്ദ കേരള കമ്മിറ്റി സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, ഷാഹുൽ ചേളാരി, മുജീബ് കുണ്ടൂർ, ജാഫർ കാളികാവ് എന്നിവർ സംസാരിച്ചു. മുനീർ മണലായ സ്വാഗതവും റാഫി ബീമാപ്പള്ളി നന്ദിയും പറഞ്ഞു. അബ്ദുല്ലത്തീഫ് ചാലിയം, ശമീർ വല്ലപ്പുഴ, റഈസ് പൂക്കോട്ടൂർ, റാസി കടക്കൽ, സക്കറിയ്യ മങ്കട, യൂനുസ് തുവ്വൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.