ഇന്ത്യൻ സാംസ്കാരിക പൈതൃകങ്ങളുടെ നേർകാഴ്ച്ചയൊരുക്കി ഫ്രറ്റേണിറ്റി ഫോറം ഫുഡ് ഫെസ്റ്റിവൽ
text_fieldsജിദ്ദ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷമായ ആസാദി കാ അമൃത് മഹോത്സവിെൻറ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജനൽ കമ്മിറ്റി ഇന്ത്യൻ കോൺസുലേറ്റിെൻറ സഹകരണത്തോടെ 'ഫ്ലവേഴ്സ് ഓഫ് ഇന്ത്യ' ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ജിദ്ദ കോൺസുലേറ്റിലൊരുക്കിയ മേള നഗരിയുടെ പ്രവേശന കവാടം ഡൽഹിയിലെ ചെങ്കോട്ടയുടെ മാതൃകയിലാണ് രൂപകൽപന ചെയ്തത്.
വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന തരത്തിൽ ഭക്ഷണ സ്റ്റാളുകൾ ഒരുക്കി. വിവിധ സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും വൈവിധ്യമാർന്ന ആഘോഷങ്ങളുടെയും ആഹാരങ്ങളുടെയും കലവറയായ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസലോകത്ത് ജീവിതം കഴിച്ചുകൂട്ടുന്ന ആളുകൾക്ക് പലതരം വിഭവങ്ങളുടെ രുചിയറിയാനും അതിലൂടെ സൗഹൃദവും സന്തോഷവും പങ്കിടാനുമാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളുടെ നേർക്കാഴ്ചയും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള രുചി വൈവിധ്യങ്ങളുടെ പ്രദർശനവും 'ഡിസേർട്ട് കോണ്ടെസ്റ്റ്' എന്ന പേരിൽ നടത്തിയ വനിതകൾക്കായുള്ള മത്സരവും ഫുഡ് ഫെസ്റ്റിവലിെൻറ ആകർഷകമായ ഇനങ്ങളായിരുന്നു. സാംസ്കാരിക സമ്മേളനം കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ഹജ്ജ് സേവന രംഗത്ത് കോൺസുലേറ്റുമായി സഹകരിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഫ്രറ്റേണിറ്റി ഫോറം 'ഫ്ലവേഴ്സ് ഓഫ് ഇന്ത്യ' എന്ന ഒരുമയുടെ ഉത്സവമായ ഈ പരിപാടിയിലൂടെ ആസാദി കാ അമൃത് മഹോത്സവിെൻറ ഭാഗമായതിൽ വളരെയേറെ സന്തോഷിക്കുന്നതായി കോൺസുൽ ജനറൽ പറഞ്ഞു.
ഡെപ്യൂട്ടി കോൺസുൽ ജനറൽ വൈ. സാബിർ, കോമേഴ്സ് കോൺസൽ ഹംന മറിയം, വൈസ് കോൺസുൽ മാലതി ഗുപ്ത, ഇക്കണോമിക്സ് കോൺസൽ ഹങ് സിങ്, മുഹമ്മദ് സിദ്ദീഖി, ഷഫീർ കൗസർ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ ഭക്ഷണ രീതികൾ മുഖ്യവിഷയമായി നടത്തിയ തത്സമയ ഗെയിം ചാറ്റിൽ സന്ദർശകരുടെ മുഴുവൻ പങ്കാളിത്തവുമുണ്ടായി.
വനിതകൾക്കായി സംഘടിപ്പിച്ച ഡിസർട്ട് കോണ്ടെസ്റ്റിൽ ബാസിമ മുഹ്തിഷാം (കർണാടക) ഒന്നാം സ്ഥാനം നേടി. അനാം റൈഹാൻ കൊബാറ്റെ (ഭട്കൽ), മുംതസ ഉബൈദുല്ലാഹ് അസ്കരി (ഭട്കൽ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കോൺസുൽ ജനറലിെൻറ പത്നി ഡോ. ഷക്കീല വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
അൽ അബീർ ഗ്രൂപ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി. മുഹമ്മദലി, അബ്ദുറഹ്മാൻ, മുഹമ്മദ് ഷമീം കൗസർ, ഇഖ്ബാൽ മിർസ, ഡോ. അഷ്ഫാഖ് മണിയാർ, അബ്ദുൽ ഗനി, അസീസുൽ റബ്ബ്, മുഹമ്മദ് അസ്ലം ഖാസി എന്നിവരെ ചടങ്ങിൽ കമ്യൂണിറ്റി സർവിസ് അവാർഡ് നൽകി ആദരിച്ചു. മാസങ്ങൾക്കു മുമ്പ് ജിദ്ദയിൽ മരിച്ച ഐ.പി.ഡബ്ല്യു.എഫ് മുൻ പ്രസിഡൻറ് അബ്ദുൽ ഖാദർ ഖാനുള്ള ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് മരുമകൻ ആബിദ് സിദ്ദീഖി ചടങ്ങിൽ ഏറ്റുവാങ്ങി. സിബ്ഗത്തുല്ലയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ റീജനൽ പ്രസിഡൻറ് ഫയാസുദ്ദീൻ ചെന്നൈ അധ്യക്ഷത വഹിച്ചു.
അസീം ഷീസാൻ പരിപാടികളുടെ അവതാരകനായിരുന്നു. ഫ്രറ്റേണിറ്റി ഫോറം തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി അമീർ സുൽത്താൻ സ്വാഗതവും ഫ്രറ്റേണിറ്റി ഫോറം ജിദ്ദ നോർത്തേൺ സ്റ്റേറ്റ്സ് പ്രസിഡൻറ് സെയ്ദ് അലി കൊൽക്കത്ത നന്ദിയും പറഞ്ഞു. കോയിസ്സൻ ബീരാൻകുട്ടി, മുഹമ്മദ് ഹക്കീം കണ്ണൂർ, മുഹമ്മദലി കൂന്തല, സാജിദ് ഫറോക്ക്, ഷാഹുൽ ഹമീദ് തൊഴൂപ്പാടം, ഹംസ കരുളായി, മുഹമ്മദ് ഹുസൈൻ ബജ്പെ, കബീർ കൊണ്ടോട്ടി, ജംഷീദ്, സക്കരിയ്യ, അഹമ്മദ് അക്രം ലഖ്നോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.