ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് മെഡിക്കൽ ക്യാമ്പുമായി ഫ്രറ്റേണിറ്റി ഫോറം
text_fieldsജിദ്ദ: ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് പ്രത്യേക പരിഗണന നൽകി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ജിദ്ദ നാഷനൽ ആശുപത്രിയുമായി സഹകരിച്ച് ബനീമാലിക്, ബവാദി, റുവൈസ് ഏരിയ സമിതികൾക്കു കീഴിൽ രജിസ്റ്റർ ചെയ്തവർക്കാണ് മൂന്നാഴ്ചകളിലായി മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ക്യാമ്പിെൻറ ഉദ്‌ഘാടനവും ബനീ മാലിക് ഏരിയ സമിതിക്കു കീഴിൽ രജിസ്റ്റർ ചെയ്തവർക്കുള്ള മെഡിക്കൽ പരിശോധനയും കഴിഞ്ഞ ദിവസം ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രസിഡൻറ് മുഹമ്മദ് സാദിഖ് വഴിപ്പാറ ഉദ്ഘാടനം നിർവഹിച്ചു.
ബനീമാലിക് ഏരിയ പ്രസിഡൻറ് സാജിദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. ഡോ. ഫിറോസ്, അഷ്‌റഫ് പട്ടത്തിൽ എന്നിവർ സംസാരിച്ചു. റാഫി ബീമാപ്പള്ളി സ്വാഗതം പറഞ്ഞു.ഫോറം വളൻറിയർമാരായ മുഹമ്മദ് കൊണ്ടോട്ടി, ഷമീർ തിരുവനന്തപുരം, ഷാജഹാൻ കരുവാരകുണ്ട്, ലബോറട്ടറി ഹെഡ് ആമിന അബ്ദുൽ ഖാദർ, സ്റ്റാഫ് നഴ്സ് ലാല മേനക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ബവാദി ഏരിയ സമിതിക്കു കീഴിൽ രജിസ്റ്റർ ചെയ്തവർക്ക് ഈ മാസം 30നും റുവൈസ് ഏരിയക്കു കീഴിൽ രജിസ്റ്റർ ചെയ്തവർക്ക് നവംബർ ആറിനും രാവിലെ ഒമ്പതു മുതൽ 11 വരെ മെഡിക്കൽ പരിശോധന നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.