നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സൗജന്യ ഗൈഡൻസ് ക്ലാസ്
text_fieldsറിയാദ് : ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് എം.ഇ.എസ് റിയാദ് ചാപ്റ്ററും ടാർഗറ്റ് ഗ്ലോബൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാർഗനിർദേശക ക്ലാസ് ഏപ്രിൽ 29 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് അലിഫ് ഇന്റർനാഷനൽ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നീറ്റ് പരീക്ഷ ഹാളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയിൽ സമയം ലാഭിക്കാനും പിഴവുകൾ ഒഴിവാക്കാനും ഉള്ള മാർഗങ്ങൾ, നീറ്റ് അവസാന വട്ട ഒരുക്കങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് മാർഗനിർദേശം നൽകുക. നീറ്റ് പരീക്ഷ പരിശീലന രംഗത്ത് പരിചയസമ്പന്നരായ ടാർഗറ്റ് ഗ്ലോബൽ അക്കാദമിയിലെ അധ്യാപകരാണ് ക്ലാസ്സിന് നേതൃത്വം നൽകുക. കഴിഞ്ഞ 12 വർഷമായി കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടാർഗറ്റ് ലേർണിങ് സെന്ററിന്റെ കീഴിൽ നടക്കുന്ന ഗൈഡൻസ് ക്ലാസ് നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നവർക്കുള്ള സുവർണാവസരമാണ്.
നീറ്റ്, ജീ,/ഗേറ്റ്, സാറ്റ് തുടങ്ങിയ വിവിധ എൻട്രൻസ് പരീക്ഷകളുടെ കോച്ചിംങ് രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള മികച്ച അധ്യാപകരും കരിയർ ഗൈഡൻസ് രംഗത്തെ സർട്ടിഫൈഡ് ട്രെയിനേഴ്സും അടങ്ങിയ സംഘം സൗദിയിലെത്തി പരിശീലനം നൽകുന്നത് ആദ്യമായാണ്. ക്ലാസിൽ പങ്കെടുക്കാൻ രജിസ്ട്രേഷനുവേണ്ടി 0595332045 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. ഓൺലൈനായും ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രവാസി വിദ്യാർഥി ൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും പരിഹാരം കാണുകയാണ് ക്ലാസ് ലക്ഷ്യം വെക്കുന്നതെന്ന് ടാർഗറ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ എം.സി മുനീർ പറഞ്ഞു. ഫൈസൽ പൂനൂർ, സൈനുൽ ആബിദ്, സച്ചിൻ അഹമ്മദ്, ഇ.എസ്. ഷമീർ എന്നിവരും വാർത്തസമ്മേളത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.