സൗജന്യ വൃക്ക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ‘സാന്ത്വനം വിങ്’ ഇസ്ലാഹി സെൻറർ 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അൽഅബീർ മെഡിക്കൽ ഗ്രൂപ്പിെൻറയും ഡബിൾ ഹോഴ്സ് ഫുഡ് പ്രോഡക്ട്സിെൻറയും സഹകരണത്തോടെ സൗജന്യ വൃക്ക പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് ശുമൈസിയിലുള്ള അൽഅബീർ മെഡിക്കൽ സെൻററിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.
തെരഞ്ഞെടുത്ത 70-ഓളം പേർക്ക് സൗജന്യമായി വൃക്ക പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും നൽകി. പ്രവാസികൾക്ക് ആരോഗ്യ ബോധവത്കരണവും നടന്നു. വൃക്ക പരിശോധന ബോധവത്കരണത്തോടൊപ്പം വ്യത്യസ്ത തലങ്ങളിലുള്ള അഞ്ച് മെഡിക്കൽ ചെക്കപ്പുകളും സൗജന്യമായി നൽകി.
പ്രവാസികൾ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമന്നും ആരോഗ്യപരമായ ജീവിതത്തിന് മാനസികാരോഗ്യം വളരെ പ്രാധാന്യമേറിയതാണെന്നും രോഗം വരാതെ സൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച അൽ അബീർ മെഡിക്കൽ ഗ്രൂപ്പിലെ യൂറോളജിസ്റ്റ് മുഹമ്മദലി നിർദേശിച്ചു.
സാന്ത്വനം വിങ് കൺവീനർ ഉമർ ഖാൻ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അൽ അബീർ ശുമൈസി മാർക്കറ്റിങ് ജോബി ജോസ് എന്നിവർ പങ്കെടുത്തു. അബ്ദുൽ ഗഫൂർ തലശ്ശേരി പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
ശുമൈസി യൂനിറ്റ് സെക്രട്ടറി ഷംസുദ്ദീൻ പുനലൂർ, കബീർ ആലുവ, ഷുക്കൂർ ചേലാമ്പ്ര, ഹാഷിം ആലപ്പുഴ, മുനീർ ചെറുവാടി, അംജദ് കുനിയിൽ, നിശാം കുറ്റിച്ചിറ, ഹനീഫ് തലശ്ശേരി, സൽമാൻ ആലുവ, ഇഖ്ബാൽ വേങ്ങര, അബ്ദുസ്സലാം ബുസ്താനി, റമീസ്, മുജീബ് ഒതായി, എം.ജി.എം ഭാരവാഹികളായ ബുഷ്റ ചേലേമ്പ്ര, സിൽസില അബ്ദുൽ കരീം, ജുമൈല കുനിയിൽ, ഹസീന പുനലൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.