നവോദയ, ഖിമ്മത് അൽസിഹ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsഅൽഖോബാർ: ആതുര മേഖലയിൽ ഒന്നര പതിറ്റാണ്ടിലേറെയായി മികച്ച സേവനം ലഭ്യമാക്കുന്ന ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ അൽഖോബാർ ശാഖയായ ഖിമ്മത് അൽസിഹ മെഡിക്കൽ സെന്റർ നവോദയ സാംസ്കാരികവേദി തുഖ്ബ, അൽഖോബാർ ഏരിയകളുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ വൈദ്യപരിശോധന ക്യാമ്പിൽ വൻ പങ്കാളിത്തം. വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ടു മുതൽ വൈകീട്ട് ഏഴു വരെ ഖിമ്മത് അൽസിഹ സെന്ററിലാണ് ക്യാമ്പ് നടന്നത്.
ഇറാം ഗ്രൂപ് ഡയറക്ടർ ഫഹദ് അൽതുവൈജിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദാറസ്സിഹ, ഖിമ്മത് സിഹ ഡയറക്ടർ മുഹമ്മദ് അഫ്നാസ് അധ്യക്ഷത വഹിച്ചു. ഐ.ടി.എൽ വേൾഡ് ഡയറക്ടർ ബഷീർ അഹമ്മദ്, സുനിൽ മുഹമ്മദ്, നവോദയ സെന്റട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി നൗഷാദ് അകോലത്ത്, ഏരിയ രക്ഷാധികാരി വിദ്യാധരൻ, ഏരിയ ഭാരവാഹികളായ സിദ്ദീഖ് കല്ലായി, പ്രവീൻ വല്ലത്ത്, ടി.എൻ. ഷബീർ, നിഹാസ് കിളിമാനൂർ, സജാത് സുധീർ, ഷിജു ചാക്കോ, ഷർന സുജാത് തുടങ്ങിയവർ സംസാരിച്ചു. ഖിമ്മത് അൽസിഹ ഓപറേഷൻ മാനേജർ നാസർ ഖാദർ സ്വാഗതവും സാജിദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറുകണക്കിന് ആളുകൾക്കും സന്ദർശക വിസയിലുള്ളവർക്കും മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞതായി നവോദയ പ്രവർത്തകർ പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ പരിശോധന, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുടെ പരിശോധന, സൗജന്യ മരുന്നുകൾ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായി.
പ്രാഥമിക പരിശോധനയിൽ വിശദമായ ചികിത്സകൾ ആവശ്യമുള്ളവർക്ക് സൗജന്യനിരക്കിൽ ചികിത്സ ലഭ്യമാക്കാനും നടപടികൾ സ്വീകരിച്ചു. ആതുര ശുശ്രൂഷയോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഡയറക്ടർ മുഹമ്മദ് അഫ്നാസ് പറഞ്ഞു.
നാട്ടിൽ സ്കൂൾ അവധിയായതോടെ നിരവധി കുടുംബങ്ങളാണ് സന്ദർശക വിസയിലെത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് ഗർഭകാല പരിചരണമുൾപ്പെടെ സൗജന്യനിരക്കിൽ ചികിത്സകൾ നൽകുന്നതിന് പ്രത്യേക പാക്കേജ് തന്നെ ഖിമ്മത് അൽസിഹയിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത പ്രമേഹരോഗികൾക്ക് കേവലം 35 റിയാലിന് വിശദമായ പരിശോധന നടത്തി ഡോക്ടറുടെ ഉപദേശം തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ദന്തവിഭാഗത്തിലും വിദഗ്ധ ചികിത്സകൾ സൗജന്യനിരക്കിൽ ഇവിടെ ലഭ്യമാണ്. സൗദിയിൽ നിലവിലുള്ള ഏതാണ്ടെല്ലാ ഇൻഷുറൻസ് പോളിസികളും ഇവിടെ ചികിത്സക്കായി ഉപയോഗപ്പെടുത്താൻ സാധിക്കും.
ചികിത്സക്കൊപ്പം മാനസിക പിന്തുണ കൂടി നൽകി അവരോടൊപ്പം നിൽക്കുക എന്നതാണ് തങ്ങൾ പിന്തുടരുന്ന പ്രവർത്തനരീതിയെന്ന് ഖിമ്മത് അൽസിഹ ഓപറേഷൻ മാനേജർ നാസർ ഖാദർ പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവരിൽനിന്നു നറുക്കെടുത്ത 15 ആളുകൾക്ക് ഒരു വർഷത്തിലധികം നീളുന്ന സൗജന്യ ചികിത്സയും വിവിധ സമ്മാനങ്ങളും നൽകി. ഫവാസ്, ഷമീർ, വിമൽ, റഷീദ്, ഹലീം, സനുബ്, വിമൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.