പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി സൗജന്യ നീറ്റ് പരിശീലന ക്ലാസ്
text_fieldsറിയാദ്: പ്ലസ് വൺ, പ്ലസ് ടു നീറ്റ് യു.ജി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ നീറ്റ് പരിശീലന ക്ലാസിന് തുടക്കം. സാധാരണക്കാരായ കുട്ടികളെ എളുപ്പത്തിലും വേഗത്തിലും ഡോക്ടർമാരാക്കുകയെന്ന ലക്ഷ്യവുമായി ‘ഇൻസ്റ്റൻറ് ഡോക്ടര്‍ സീരീസ്’ എന്ന പേരിലാണ് ക്ലാസ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സുപരിചിതനായ ഡോ. ഡാനിഷ് സലീമും സംഘവും ചേർന്നാണ് പൂർണമായും സൗജന്യമായി 135 മണിക്കൂർ ദൈർഘ്യമുള്ള വെബിനാറിലൂടെ പരിശീലന ക്ലാസ് നടത്തുന്നത്.
കോഴ്സിലൂടെ നീറ്റ് യു.ജി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കാനുള്ള പരിശീലനമാണ് നൽകുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഡോ. ഡാനിഷിന്റെ നേതൃത്വത്തിലെ ടീം ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ കഴിഞ്ഞ 10 വർഷത്തെ നീറ്റ് ചോദ്യങ്ങളിലൂടെയാണ് ഈ കോഴ്സ് അവതരിപ്പിക്കുന്നത്. ആറാം സക്ലാസ് മുതൽ കുട്ടികളുടെ പഠനം എളുപ്പമാക്കാനുള്ള മാർഗങ്ങളാണ് ടീം കഴിഞ്ഞ രണ്ടു വർഷമായി ചെയ്യുന്നത്. പരീക്ഷകളിൽ സങ്കീർണമായ പ്രശ്നങ്ങൾ ഒരു മിനിറ്റിനുള്ളിൽ എങ്ങനെ പരിഹരിക്കാം, ലളിതമായ സാങ്കേതികതകൾ ഉപയോഗിച്ച് പ്രധാന ആശയങ്ങൾ എങ്ങനെ ഓർമിക്കാം, ശ്രദ്ധേയമായ ഫലങ്ങൾ എങ്ങനെ നേടാം എന്നതും പരിശീലിപ്പിക്കുന്നതാണ് ഈ കോഴ്സിെൻറ പ്രത്യേകത. തെളിയിക്കപ്പെട്ട ഈ സാങ്കേതികവിദ്യകൾ കുട്ടികളുടെ സ്വപ്ന മെഡിക്കൽ സീറ്റുകൾ സുരക്ഷിതമാക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് +971543229664 (മിഡിലീസ്റ്റ്), +918714981744 (ഇന്ത്യ) എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.