സൗദിയിലെ പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ
text_fieldsജിദ്ദ: രാജ്യത്തുടനീളം പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകൾ ഒരുക്കാനുള്ള പദ്ധതി സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ ആരംഭിച്ചു. ടെലികമ്യൂണിക്കേഷൻ രംഗത്തെ സേവനദാതാക്കളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാൻ ആരംഭിച്ചതായും പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ പോയിൻറുകൾ 60,000 ആയി ഉയർത്തുമെന്നും കമീഷൻ വ്യക്തമാക്കി.
സൗജന്യ നെറ്റ്വർക്ക് പേര് ഏകീകരിക്കുകയും ഉപയോക്താക്കൾക്ക് പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ചെയ്യും. കമ്പനിയുടെ വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ ഉപയോക്താക്കൾക്ക് കാണാൻ കഴിയുന്ന തരത്തിൽ എല്ലാ പ്രദേശങ്ങളിലേയും സൗജന്യ ആക്സസ് പോയിൻറുകൾ കാണിക്കുന്ന കവറേജ് മാപ്പുകൾ ലഭ്യമാക്കും.
ഒരോ സേവന ദാതാവിനും ധാരാളം ഗുണഭോക്താക്കൾക്കും നിരവധി പൊതുസ്ഥലങ്ങളിലെ സന്ദർശകർക്കും പ്രതിദിനം രണ്ട് മണിക്കൂർ വരെ വൈഫൈ സൗജന്യമായി നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ആശയ വിനിമയ, വിവര സാേങ്കതിക സേവനങ്ങൾ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് പുതിയ പദ്ധതിയെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ ഗവർണർ ഡോ. മുഹമ്മദ് ബിൻ സഉൗദ് അൽതമീമി പറഞ്ഞു.
രാജ്യത്തിെൻറ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഡിജിറ്റൽ സമൂഹമായി പരിവർത്തനം സാധ്യമാക്കാൻ സഹായിക്കുന്നതാണ് പദ്ധതി. ഇൻറർനെറ്റ് സേവനങ്ങൾ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ സേവനദാതാക്കൾക്ക് അധിക സൗജന്യ വൈഫൈ പോയിൻറുകൾ ലഭ്യമാക്കും.
പൊതുസ്ഥലങ്ങളിൽ ഇൻറർനെറ്റ് സേവനങ്ങൾ നൽകുന്നതിലുടെ ജീവിതനിലവാരം ഉയർത്താനും കഴിയും. ആശുപത്രികൾ, ഇരു ഹറമുകൾ, പുണ്യസ്ഥലങ്ങൾ, മാളുകൾ, പൊതുപാർക്കുകൾ എന്നിവ സൗജന്യ വൈഫൈ നൽകുന്ന പദ്ധതിയിലുൾപ്പെടും. ആശയവിനിമ സേവനങ്ങൾ വ്യാപിപ്പിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക പരിവർത്തനം സാധ്യമാക്കാനും വിഷൻ 2030െൻറ ലക്ഷ്യം കൈവരിക്കാനും പ്രധാന സ്തംഭങ്ങളിലൊന്നാകാൻ ഡിജിറ്റൽ പരിവർത്തനത്തിന് കഴിഞ്ഞതായും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.