'സ്വാതന്ത്ര്യ സമരവും ഇന്ത്യൻ മുസ്ലിംകളും' - സ്റ്റുഡൻസ് ഇന്ത്യ വെബിനാർ നാളെ
text_fieldsജിദ്ദ: കൗമാരക്കാർക്കായി സ്റ്റുഡൻസ് ഇന്ത്യ സൗദിയിലുടനീളം സംഘടിപ്പിച്ചു വരുന്ന അവധിക്കാല പരിപാടി ടീൻ സ്പാർക്കിന്റെ ഭാഗമായി 'സ്വാതന്ത്ര്യ സമരവും ഇന്ത്യൻ മുസ്ലിങ്ങളും' എന്ന തലക്കെട്ടിൽ വെബിനാർ ശനിയാഴ്ച നടക്കും. വൈകിട്ട് 4:30ന് സൂം പ്ലാറ്റ്ഫോം വഴി നടക്കുന്ന പരിപാടിയിൽ ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ സുഹൈൽ മുഖ്യപ്രഭാഷണം നടത്തും
മാതൃരാജ്യത്തിൻറെ സ്വാതന്ത്ര്യ പോരാട്ടത്തിൽ ജീവൻ ബലികഴിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്ലിയാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ രക്തസാക്ഷി പട്ടികയിൽ നിന്നും നീക്കം ചെയ്ത കേന്ദ്ര സർക്കാർ നടപടി ആശങ്കയുളവാക്കുന്നതാണ്. ചരിത്രസത്യങ്ങൾ വളച്ചൊടിച്ച് പുതുതലമുറയെ വഴിതെറ്റിക്കാനുള്ള ആസൂത്രിതമായ നിരന്തര ശ്രമങ്ങൾ ഭരണകൂടത്തിൻറെ ആശീർവാദത്തോടെ നടക്കുന്ന സാഹചര്യത്തിലാണ് വളർന്നുവരുന്ന നാളത്തെ പൗരന്മാരായ കൗമാരക്കാർക്ക് അവബോധം നൽകുന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
പരിപാടിയിൽ യുവ ഗായിക സിദ്റത്തുൽ മുൻതഹ മുഖ്യാതിഥിയായി പങ്കെടുക്കും. ഫഹ്‌മിയ ഷാജഹാൻ അവതാരകയായിരിക്കും. 21 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ സെപ്റ്റംബർ 11 ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.