സൗദിയുടെ വികസന പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാസംഘം
text_fieldsജുബൈൽ: സൗദി അറേബ്യയുടെ നാഴികക്കല്ലായ അടിസ്ഥാനവികസന പദ്ധതികളെ സംബന്ധിച്ചു പഠിക്കാനും വൈദഗ്ധ്യം പങ്കുവെക്കാനും അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനുമായി ഫ്രാൻസിലെ മികച്ച അഞ്ചു വാസ്തുവിദ്യാ വിദഗ്‌ധർ സൗദി അറേബ്യയിലെത്തി. 120 ഫ്രഞ്ച് സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്യുന്ന ലാഭേച്ഛയില്ലാത്ത ഗ്രൂപ്പായ 'അഫെക്സി'ലെ അംഗങ്ങളായ ഇവർ റിയാദിൽ നടന്ന ഒരു സിമ്പോസിയത്തിൽ സൗദി ഗിഗാ പ്രോജക്‌ടുകളുടെ ചുമതലയുള്ള ഉന്നത അധികാരികളുമായി കൂടിക്കാഴ്ച നടത്തി.
വിവിധ പദ്ധതികൾ കാണാനും രാജ്യത്തിന്റെ അഭിലാഷങ്ങളെക്കുറിച്ച് കൂടുതലറിയാനും ജിദ്ദയിലേക്കും അൽഉലയിലേക്കും പോകുന്നതിനു മുമ്പായിരുന്നു റിയാദ് സന്ദർശനം.ഫ്രഞ്ച് സർക്കാർ ഏജൻസിയായ 'ബിസിനസ് ഫ്രാൻസു'മായി സഹകരിച്ച് അഫെക്സ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സൗ ദി-ഫ്രഞ്ച് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ ഭാഗമാണ് കൂടിക്കാഴ്ചകൾ. സൗദി അറേബ്യയുടെ അഭിലാഷങ്ങൾ മനസ്സിലാക്കാൻ ഞങ്ങൾ ഇന്ന് ഇവിടെയുണ്ടെന്നും 'വിഷൻ 2030'ന്റെ സ്വാധീനം രാജ്യത്തെ അതിവേഗം മാറ്റാൻ കഴിവുള്ളവയാണെന്നും ഇത് അന്താരാഷ്ട്ര തലത്തിലും സ്വാധീനം ചെലുത്തുന്നതാണെന്നും അഫെക്സ് പ്രസിഡന്റ് റെഡ അമലോ പറഞ്ഞു.
റിയാദിൽ നടന്ന സിമ്പോസിയത്തിൽ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ കമീഷൻ സി.ഇ.ഒ സുമയ അൽ-സുലൈമാൻ സംസാരിച്ചു. ഭാവി പദ്ധതികളിൽ രാജ്യത്തിന്റെ വാസ്തുവിദ്യാശൈലികൾ സംരക്ഷിക്കുന്നതിൽ സാംസ്കാരിക മന്ത്രാലയത്തിന്റെ പങ്ക് സി.ഇ.ഒ എടുത്തുപറഞ്ഞു.
ഫ്രാൻസിന്റെ അംബാസഡറായ ലുഡോവിക് പൗയിൽ എല്ലാവർക്കും നന്ദി പറഞ്ഞു. ാംസ്കാരിക മന്ത്രാലയം, ചെങ്കടൽ വികസന പദ്ധതി, ഖിദ്ദിയ, നിയോമിലെ പാർപ്പിട പദ്ധതിയായ 'ദി ലൈൻ', ദറഇയ ഗേറ്റ് ഡെവലപ്മെന്റ് അതോറിറ്റി, ബോട്ടിക് ഗ്രൂപ് തുടങ്ങി സൗദിയിലെ ബൃഹദ്പദ്ധതികളുടെ നേതൃത്വങ്ങളുമായി ഫ്രഞ്ച് വാസ്തുവിദ്യാസംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. പൈതൃകം, സംസ്‌കാരം, ആരോഗ്യം, ഗതാഗതം, വിനോദസഞ്ചാരം, ഇക്കോ-ടൂറിസം എന്നിവയിൽനിന്നുള്ള വിദഗ്ധരുമായും ചർച്ച നടത്തുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.