സൗദിയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ്
text_fieldsറിയാദ്: സൗദി അറേബ്യൻ സന്ദർശനത്തോടനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രതിനിധി സംഘവും ദറഇയയിലെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫ് പ്രദേശവും അൽഉലയും സന്ദർശിച്ചു. ദറഇയയിലെത്തിയെ ഫ്രഞ്ച് പ്രസിഡന്റ് സൗദിയുടെ ഒരു അടിസ്ഥാന പോയന്റായി പ്രതിനിധാനം ചെയ്യുന്ന ദറഇയയുടെയും അതിന്റെ ചരിത്രപരമായ മൂല്യത്തെക്കുറിച്ചും ഫ്രഞ്ച് പ്രസിഡന്റ് കേട്ടു.
സൗദി ഭരണകൂടത്തിന്റെ അടിസ്ഥാനം, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച പൈതൃക കേന്ദ്രങ്ങളിൽ ഒന്ന് തുടങ്ങിയ സവിശേഷതകളാൽ പ്രസിദ്ധമാണ് അൽ തുറൈഫ് ഡിസ്ട്രിക്റ്റ്. പര്യടനത്തിനിടെ കുതിര പ്രദർശനവും ദറഇയ മ്യൂസിയവും സന്ദർശിച്ചു. വിവിധ സാംസ്കാരിക മേഖലകളിൽ സൗദിയും ഫ്രഞ്ചും തമ്മിൽ വളരുന്ന സാംസ്കാരിക സഹകരണത്തിന്റെ വശങ്ങളുടെ അവതരണത്തിന് സാക്ഷ്യം വഹിച്ചു.
സഹകരണത്തിനുള്ള സാധ്യതകളും മികച്ച ഭാവി അവസരങ്ങളും അവലോകനം ചെയ്തു. സൗദിയും ഫ്രഞ്ച് സാംസ്കാരിക സ്ഥാപനങ്ങളും തമ്മിൽ നിരവധി എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിൽ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിധ്യത്തിൽ സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ ഫർഹാനും ഫ്രഞ്ച് സാംസ്കാരിക മന്ത്രി റഷീദ ദാതിയും ദറഇയയിലെ അൽ ബുജൈരി ടെറസിൽ വെച്ച് കരാർ ഒപ്പുവെച്ചു.
അൽഉല ഗവർണറേറ്റിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ലോക പൈതൃക, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) പട്ടികയിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ സൗദി പൈതൃക സ്ഥലമായ അൽഹിജ്ർ പ്രദേശം സന്ദർശിച്ചു. സ്ഥലത്തെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതും മുൻകാലങ്ങളിൽ നിർമിച്ചതുമായ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അദ്ദേഹം കണ്ടു. കൂടാതെ അൽഉല ഗവർണറേറ്റിലെ മറ്റ് പുരാതന ചരിത്ര സ്ഥലങ്ങളും ഫ്രഞ്ച് പ്രസിഡന്റും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘവും സന്ദർശിച്ചു. മദീന മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ ഫർഹാൻ എന്നിവർക്കൊപ്പമാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ അൽഉല സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.