ആപത്തിൽ സഹായമായി സുഹൃത്ത്
text_fieldsറിയാദിലെ ഒരു ആതുരസ്ഥാപനത്തിൽ നഴ്സായി ജോലിചെയ്യുന്ന എെൻറ പ്രവാസത്തിൽ എനിക്കു കിട്ടിയ സഹോദരതുല്യനായ ബഷീർക്കയെക്കുറിച്ച് പറയാതെ സൗഹൃദത്തെ അെല്ലങ്കിൽ സാഹോദര്യത്തെക്കുറിച്ച് പറയുന്നതിൽ അർഥമില്ല.
സൗഹൃദവും സാഹോദര്യവും എന്തെന്ന് ഞാൻ കണ്ടത്, അനുഭവിച്ചത് ബഷീർ പാണക്കാട് എന്ന ബഷീർക്കയിലൂടെയാണ്. അതെനിക്ക് വിലമതിക്കാനാവാത്തതുമാണ്. ഏകദേശം ഒമ്പതു വർഷം മുമ്പാണ് ഞാൻ ഈ ബഷീർക്കയെ കണ്ടെത്തുന്നത്. ദിക്കറിയാതെ, ദിശയറിയാതെ, സ്വന്തം നാടണയാൻ സാധ്യമല്ലാതെ എെൻറ രണ്ടു കൂട്ടുകാരികൾ. ഇവിടെ ഒരു ക്ലിനിക്കിലേക്കു വരുകയാണ്. നാട്ടിൽനിന്ന് വിസ കിട്ടി... പേക്ഷ, അവർ ഇവിടെ എത്തിയപ്പോയേക്കും ആ ക്ലിനിക് അടച്ചുപൂട്ടിയിരുന്നു. സ്പോൺസർ ആരാണെന്നുപോലും അറിയാതെ ഇഖാമയും ഇല്ല, ജോലിയുമില്ല.
പാസ്പോർട്ട് ഏതോ ഒരു സ്വദേശി പൗരൻ വാങ്ങിക്കൊണ്ടുപോയിരുന്നു. എവിടെ പോവും? ജോലിയും കൂലിയുമില്ലാതെ ഇഖാമയോ പാസ്പോർട്ടോ ഇല്ലാതെ ദുരിതത്തിലായ ഇൗ രണ്ടു കൂട്ടുകാരികളെ നാട്ടിലെത്തിക്കാൻ രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇടപെട്ടു. എന്നിട്ടും നാട്ടിലെത്താൻ സാധിക്കാതെ ഇവർ ഇവിടെ പ്രയാസം അനുഭവിക്കുകയായിരുന്നു. ഇവിടെയുള്ള പല സാമൂഹിക പ്രവർത്തകരെയും ഇവർ സമീപിച്ചു. പക്ഷേ, അവിടെ നിന്നൊന്നും പ്രതീക്ഷാർഹമായ മറുപടി കിട്ടിയില്ല. എല്ലാംകൊണ്ടും നിസ്സഹായമായ അവസ്ഥ! ഇനി ജീവിതം ഇവിടെതന്നെ അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന അവസ്ഥയിലായി അവർ.
ഈ സമയത്താണ് യാദൃച്ഛികമായി ബഷീർ പാണക്കാട് എന്ന സാമൂഹിക പ്രവർത്തകനെക്കുറിച്ച് കേൾക്കുന്നത്. ഉടനെ ബഷീർക്കയുമായി ബന്ധപ്പെട്ടു. വിവരങ്ങളെല്ലാം വിശദമായി കേട്ട ഉടനെ, ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല, ഞാൻ നിങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും എന്ന കൃത്യതയോടെയുള്ള മറുപടി. ആ വാക്കുകളിലൂടെ അവർ ഒരു പച്ചത്തുരുത്ത് കണ്ടെത്തി. അങ്ങനെ സ്വന്തം സഹോദരികളെപ്പോലെ കണ്ട് നിരന്തരമായ പരിശ്രമത്തിലൂടെ എല്ലാം വളരെ വേഗത്തിൽ ശരിയാക്കി അവരെ നാട്ടിലെത്തിച്ചു. അന്നു മുതൽ ഇന്നു വരെ സുദൃഢമായ ആ സാഹോദര്യം, ആ സൗഹൃദം ഞങ്ങൾ തുടരുന്നു. എെൻറയും ഭർത്താവിെൻറയും എല്ലാ സന്തോഷങ്ങളിലും വിഷമങ്ങളിലും ഒരു സഹോദരനെപ്പോലെ ഇപ്പോഴും ഞങ്ങളുടെ കൂടെയുള്ളത് ഞങ്ങൾക്ക് കൂടുതൽ സന്തോഷം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.