ത്വാഇഫ് യങ് സ്റ്റാർ ഫുട്ബാൾ ടൂർണമെൻറിൽ ഫ്രണ്ട്സ് ജുമൂം മക്ക ജേതാക്കൾ
text_fieldsത്വാഇഫ്: കഫത്തീരിയ അമാന ശുതുബ വിന്നേഴ്സ് പ്രൈസ് മണിക്കും, ഷബീർ കാർ വർക്ക്ഷോപ്പ് വിന്നേഴ്സ് ട്രോഫിക്കും, ഒയാസിസ് റസ്റ്റാറൻറ് അസീസിയ്യ റണ്ണേഴ്സ് പ്രൈസ് മണിക്കും ഓറഞ്ച് നുജൂം റെഡിമെയ്ഡ്സ് സൂഖുൽ ബലദ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ത്വാഇഫ് യങ് സ്റ്റാർ സോക്കർ ക്ലബ് സംഘടിപ്പിച്ച 14-ാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ഫ്രണ്ട്സ് ജുമൂം മക്ക ജേതാക്കളായി.
എഫ്.സി ബ്രദേഴ്സ് ഹാവിയ്യയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഫ്രണ്ട്സ് ജുമൂം മക്ക പരാജപ്പെടുത്തിയത് (3-2). വിജയികൾക്കുള്ള ട്രോഫി കെ.എം.സി.സി ത്വാഇഫ് സെക്രട്ടറി മുഹമ്മദ് ഷാ തങ്ങൾ വാഴക്കാട് കൈമാറി.
ഇന്ത്യൻ റസ്റ്റാറൻറ് (സനാഇയ സ്പോൺസർ ചെയ്ത ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ത്വാഇഫ്, മക്ക, ജിദ്ദ എന്നിവിടങ്ങളിൽനിന്നായി 12 ടീമുകൾ മാറ്റുരച്ചു.
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി എഫ്.സി ബ്രദേഴ്സ് ഹവിയ്യ ടീമിന്റെ അറിസൺ ബാക്കറെയും ഏറ്റവും നല്ല ഗോൾക്കീപ്പറായി ഫ്രണ്ട്സ് ജുമൂം മക്ക ടീമിലെ മിർഫാദിനെയും ഏറ്റവും നല്ല ഡിഫന്ററായി എഫ്.സി ബ്രദേഴ്സ് ഹവിയ്യ ടീമിന്റെ അൻസിലിനെയും തെരഞ്ഞെടുത്തു.
കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് സാലിഹ് നാലകത്ത് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ത്വാഇഫ് നവോദയ ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ ഷാജി പന്തളം, യങ് സ്റ്റാർ ക്ലബ് രക്ഷാധികാരി അഷ്റഫ് താനാളൂർ, ഷരീഫ് മണ്ണാർക്കാട്, ഇക്ബാൽ പുലാമന്തോൾ, അബ്ബാസ് രാമപുരം, മുസ്തഫ പെരിന്തൽമണ്ണ, ഹക്കീം വേങ്ങര, ജംഷീർ കൊടുക്, ഷബീർ അലനല്ലൂർ എന്നിവർ സംസാരിച്ചു.
യങ് സ്റ്റാർ ടീമിനുള്ള പുതിയ ജേഴ്സി ഫറൂജ് വത്തനി സ്പോൺസർ മുസ്തഫ പെരിന്തൽമണ്ണ പ്രകാശനം ചെയ്തു. കാലിക്കറ്റ് റെസ്റ്റോറൻറ് സനാഇയ സ്പോൺസർ ചെയ്ത ജേഴ്സി ഹക്കീം വേങ്ങരയും പ്രകാശനം ചെയ്തു. സുനീർ ആനമങ്ങാട് നന്ദി പറഞ്ഞു.
സുനീർ ആനമങ്ങാട്, ജംഷീർ കാപ്പ്, മുഹമ്മദ് അലി കാലടി, സൽമാൻ എടവണ്ണ, ഇർഷാദ് കിടങ്ങഴി, ബാവ പെരിന്തൽമണ്ണ, ഷുഹൈബ് മണ്ണാർക്കാട്, ഷഫീഖ് കട്ടുപ്പാറ, റഹീസ് വളപട്ടണം, മുഹമ്മദലി കട്ടുപ്പാറ, ഷൗക്കത്ത്, ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.