സൗഹൃദ റമദാൻ പ്രശ്നോത്തരി 2022 സമ്മാന വിതരണം
text_fieldsജുബൈൽ: തനിമ ജുബൈൽ സോൺ റമദാനോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'സൗഹൃദ റമദാൻ പ്രശ്നോത്തരി 2022' വിജയികളുടെ സമ്മാന വിതരണവും അനുമോദന യോഗവും സംഘടിപ്പിച്ചു .
തനിമ പ്രസിഡന്റ് ഡോ. ജൗഷീദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ഫൈസൽ കോട്ടയം ആമുഖഭാഷണം നടത്തി. ആദ്യ മൂന്നു സമ്മാനങ്ങൾക്ക് അർഹരായ ബിബിൻ ഇലവുങ്കൽ, ലിയോൺസ്, ജീന ജേക്കബ്, അനിൽകുമാർ, ശിൽപ പ്രേംലാൽ, മിനി സലിം എന്നിവരും പ്രോത്സാഹന സമ്മാനത്തിന് അർഹരായ തോമസ് മാത്യു മമ്മൂടൻ, ടെന്നി പോൾ, ഷജിൽ, ബെൻസി ആംബ്രോസ്, ബിജോ മാത്യു, കവിത രമേശ്, അനുജ സനിൽകുമാർ, ബേസിൽ കുര്യൻ, റബീഷ് കോക്കല്ലൂർ, വിനോദ് പിള്ള, റിതിൻ രവീന്ദ്രൻ, നിഖിൽ രാജ്, ശ്രീജിത്ത്, അനീഷ് പോൾ, ജിഷ്ണു എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
റമീസ് മുഖ്യാതിഥിയായിരുന്നു. തനിമ സോണൽ വനിത പ്രസിഡന്റ് സമീന മലൂക്, തോമസ് മാത്യു മമ്മൂടൻ, ബിബിൻ ഇലവുങ്കൽ, ലിയോൺസ്, അനിൽകുമാർ, ജോസഫ് മാത്യു മമ്മൂടൻ എന്നിവർ സംസാരിച്ചു. ഷാജഹാൻ മനക്കൽ, നിയാസ്, കരീം, നാസർ ഓച്ചിറ, ശിഹാബ്, ബഷീർ വാടാനപ്പള്ളി,അൻവർ സാദിഖ്, റിഫാസ്, മലൂക്, ഷെഫിൻ, ജബീർ, നസീർ കഴക്കൂട്ടം എന്നിവർ നിയന്ത്രിച്ചു. ഖുർആനിൽ നിന്ന് ഗഫൂർ അവതരിപ്പിച്ചു. ശിഹാബ് നന്ദി പറഞ്ഞു. സാബു അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.