കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി പ്രചാരണ കാമ്പയിന് തുടക്കം
text_fieldsദമ്മാം: കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതിയുടെ 2021 വർഷത്തേക്കുള്ള പ്രചാരണ കാമ്പയിനിെൻറ ഭാഗമായി ദമ്മാം പാലക്കാട് ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡൻറ് ബഷീർ ബാഖവി ഡോ. രഞ്ജിത്ത് കാങ്ങീരപ്പള്ളിക്ക് (അൽറയാൻ ആശുപത്രി) അംഗത്വം നൽകി നിർവഹിച്ചു.
സൗദി നാഷനൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴു വർഷമായി നടത്തുന്ന സുരക്ഷ പദ്ധതിയുടെയും ദമ്മാം സെൻട്രൽ കമ്മിറ്റി അടുത്ത വർഷം മുതൽ തുടക്കം കുറിക്കുന്ന സുരക്ഷ പദ്ധതിയുടെയും പ്രചാരണ കാമ്പയിനുകൾക്കാണ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്.
പ്രവാസ ലോകത്ത് അപ്രതീക്ഷിതമായി വന്നെത്തുന്ന മരണങ്ങൾ, മഹാമാരികൾ എന്നിവമൂലം കുടുംബത്തിെൻറ പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുമ്പോൾ അവർക്ക് സഹായമാകുക എന്നതാണ് സുരക്ഷ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ചര കോടിയോളം രൂപയാണ് പദ്ധതിയിൽ ചേർന്ന് മരിച്ചവരുടെ ആശ്രിതർക്ക് ഈ വർഷം ആനുകൂല്യം നൽകിയത്.
പദ്ധതിയിൽ ചേരുന്നതിനും അംഗത്വം പുതുക്കുന്നതിനും മറ്റു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ജില്ല കമ്മിറ്റിയുമായി ബന്ധപ്പെടാമെന്ന് നേതാക്കൾ അറിയിച്ചു. അനസ് പട്ടാമ്പി, സഗീർ അഹമ്മദ്, ഇക്ബാൽ കുമരനെല്ലൂർ, ശിഹാബ് കപ്പൂർ, ഹംസ താഹിർ, പി.സി. കരീം, ഷബീർ കൊപ്പം, ഷബീർ അലി അമ്പാടത്ത് തുടങ്ങിയവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി റാഫി പട്ടാമ്പി സ്വാഗതവും സെക്രട്ടറി ശരീഫ് പരപ്പുറത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.