പഴം, പച്ചക്കറി വിൽപനക്ക് ഫുഡ് ട്രക്കുകൾ
text_fieldsഅൽഖോബാർ: പഴം, പച്ചക്കറി വിപണനത്തിൽ പുതിയ രീതികളുമായി കിഴക്കൻ പ്രവിശ്യ നഗരസഭ. കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യവിൽപന കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും അതോടൊപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് മുനിസിപ്പാലിറ്റി ഫുഡ് ട്രക്കുകൾ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചാണ് മൊബൈൽ സ്റ്റാൾ പ്രവർത്തിക്കുന്നത്. ദമ്മാം ഗവർണറേറ്റിെൻറ നിർദേശത്തെ തുടർന്ന് നിരവധി ഫുഡ് ട്രക്കുകൾ ഒരുക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു.
സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ സാധനങ്ങൾ സമൂഹ അകലം പാലിച്ച് തിരക്കില്ലാതെ വാങ്ങാൻ ഇതിലൂടെ സാധിക്കും. സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളോടുകൂടിയാണ് ഫുഡ് ട്രക്കുകൾ ഒരുക്കിയിരിക്കുന്നത്. ശുചീകരണത്തിന് ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴു വരെയാണ് പ്രവർത്തന സമയം. മുനിസിപ്പാലിറ്റിക്ക് കീഴിലെ ആരോഗ്യ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.