സി.എച്ച് സെൻററിനുള്ള ധനസഹായം കൈമാറി
text_fieldsറിയാദ്: പതിനായിരക്കണക്കിന് രോഗികൾക്ക് ആശാകേന്ദ്രമായ സി.എച്ച് സെൻററിനെ സഹായിക്കുന്നതിനുവേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കഴിഞ്ഞ റമദാനിൽ നടത്തിയ ഏകീകൃത ഫണ്ട് സമാഹരണത്തിലേക്ക് കെ.എം.സി.സി വനിതവിങ് സ്വരൂപിച്ച രണ്ട് ലക്ഷം രൂപ കൈമാറി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജലീൽ തിരൂർ വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫിൽനിന്ന് ഏറ്റുവാങ്ങി. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളും മറ്റു ആതുരാലയങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെൻററുകൾ മാതൃകയാണെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു. പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ്, മരുന്നുകൾ, ഭക്ഷണം, താമസം, ആംബുലൻസ് സേവനം, ഫിസിയോ തെറപ്പി തുടങ്ങിയ സൗകര്യങ്ങൾ വിവിധ സി.എച്ച് സെൻററുകൾ നൽകിവരുന്നു. കെ.എം.സി.സി ഓഫിസിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, സെക്രട്ടറിമാരായ കബീർ വൈലത്തൂർ, അഷ്റഫ് കൽപകഞ്ചേരി, സാമൂഹിക സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക്, വനിത വിങ് ജനറൽ സെക്രട്ടറി ജസീല മൂസ, ആക്ടിങ് ട്രഷറർ സബിത മുഹമ്മദലി, പ്രവർത്തക സമിതി അംഗങ്ങളായ നജ്മ ഹാഷിം, ഫസ്ന ഷാഹിദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.