ഫ്യൂച്ചർ എഡ്ജ് രണ്ടാം സീസൺ പ്രഖ്യാപിച്ചു
text_fieldsദമ്മാം: പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് കമ്മിറ്റി നടത്തുന്ന സ്റ്റുഡൻറ്സ് കോൺക്ലേവ് പരിപാടിയായ ‘ഫ്യൂച്ചർ എഡ്ജി’െൻറ രണ്ടാം സീസൺ പ്രഖ്യാപിച്ചു. ദമ്മാമിൽ നടന്ന വിൻറർ ഗാതറിങ്ങിൽ പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ് ഷബീർ ചാത്തമംഗലവും ദമാം റീജ്യനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ജംഷാദ് അലി കണ്ണൂരും ചേർന്ന് രണ്ടാം സീസൺ പ്രഖ്യാപനം നിർവഹിച്ചു.
കൗമാരക്കാരായ മലയാളി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഭാവി ലോകത്തെ സാധ്യതകളും വ്യക്തി-സാമൂഹിക അവബോധവും കോർത്തിണക്കി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഫ്യൂച്ചർ എഡ്ജ്. വിദ്യാഭ്യാസ മേഖലയിലെയും സാങ്കേതിക മേഖലയിലെയും കരിയർ രംഗത്തെയും പ്രമുഖർ നയിക്കുന്ന ഇവൻറ് പ്രവാസി വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമായ ഉള്ളടക്കത്തോടെയായിരിക്കും നടത്തുക. ആദ്യ സീസണിെൻറ തുടർച്ചയായി മികച്ച അനുഭവമാക്കി ഇത്തവണയും ഫ്യൂച്ചർ എഡ്ജ് വിദ്യാർഥികൾക്ക് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജില്ല കമ്മിറ്റി പ്രസിഡൻറ് സക്കീർ ബിലാവിനകത്ത് അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട്, ബിജു പൂതക്കുളം, എ.സി.എം. ബിനാൻ, തൻസീം, സലിം, ഷമീം, ജാബിർ, അസ്ലം പാറാൽ, ജമാൽ പയ്യന്നൂർ, ഫാത്തിമ ഹാഷിം, സജ്ന ഷക്കീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.