Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഫ്യൂച്ചർ...

'ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ്'​ ഉച്ചകോടി റിയാദിൽ ചൊവ്വാഴ്​ച മുതൽ

text_fields
bookmark_border
ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ്​ ഉച്ചകോടി റിയാദിൽ ചൊവ്വാഴ്​ച മുതൽ
cancel

റിയാദ്​: ഭാവി നിക്ഷേപങ്ങളുടെ സാധ്യതകൾ ആരായുന്ന സൗദി അറേബ്യയുടെ അന്താരാഷ്​ട്ര സംവാദ സംരംഭമായ 'ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവി'​െൻറ ആറാമത്​ ഉച്ചകോടി ചൊവ്വാഴ്​ച മുതൽ വ്യാഴാഴ്​ച വരെ (ഒക്‌ടോബർ 25 മുതൽ 27 വരെ) റിയാദിൽ നടക്കും. സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപ സാധ്യതകൾ സമ്മേളനം ചർച്ച ചെയ്യും. സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള വഴികളും തേടും.

റിയാദിലെ റിട്ട്​സ്​ കാൾട്ടൺ ഹോട്ടലിൽ 'മനുഷ്യത്വത്തിൽ നിക്ഷേപിക്കുക: ഒരു പുതിയ ആഗോള ക്രമം തയാറാക്കുക' എന്ന ശീർഷകത്തിലാണ്​ ത്രിദിന ഉച്ചകോടിയും അനുബന്ധ സമ്മേളനങ്ങളും. ഉച്ചകോടി സംബന്ധിച്ച വിശദാംശങ്ങൾ ലോകത്തി​െൻറ നാനാദിക്കുകളിലുമെത്തിക്കാൻ ഔദ്യോഗികമായി നിയമിതരായ എട്ട്​ അന്താരാഷ്​ട്ര മാധ്യമ പങ്കാളികളിലൊന്നായി മീഡിയവൺ ചാനലുമുണ്ട്​.

മെറ്റാ-വ്യവസായിക വിപ്ലവം, ആഗോള നിക്ഷേപത്തിന്റെ പ്രാധാന്യം, സൂപർ-ആപ്​ മുന്നേറ്റം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്​, റോബോട്ടിക്‌സ് എന്നിവ സംബന്ധിച്ചാണ്​ ആദ്യ ദിവസത്തെ ചർച്ച. ദോഷകരമായ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് പരിസ്ഥിതി സൗഹൃദ ബദലുകളിലേക്കുള്ള സുഗമമായ മാറ്റം എങ്ങനെ സാധ്യമാക്കാം എന്നത് ഒന്നാം ദിനത്തിലെ ഉച്ചക്ക് ശേഷമുള്ള സെഷനിലുണ്ടാകും.

രണ്ടാം ദിനം ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്​സ് എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പരിവർത്തനത്തിന്റെ ത്വരിതപ്പെടുത്തലാണ്​ ചർച്ച ചെയ്യപ്പെടുക. പണപ്പെരുപ്പത്തെയും വരാനിരിക്കുന്ന സമ്മർദങ്ങളെയും കുറിച്ചുള്ള ചോദ്യം ഉയർത്തുന്ന മാക്രോ ഇക്കണോമിക് വിഷയങ്ങളും ചർച്ച ചെയ്യും. മാധ്യമ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്​ സംസാരിക്കും.

മൂന്നാം ദിനം സാമ്പത്തിക രംഗവും നിക്ഷേപവും സംബന്ധിച്ച ചർച്ചകളും പ്രഖ്യാപനങ്ങളുമാകും. ലോകമെമ്പാടുമുള്ള ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസർമാർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, സംരംഭകർ, നേതാക്കൾ എന്നിവർ ഫോറത്തിൽ പങ്കെടുക്കും. ആഗോള നിക്ഷേപത്തിനുള്ള പുതിയ വഴികൾ, വ്യവസായ രംഗത്തെ മാറ്റങ്ങളുടെ വിശകലനം, നെറ്റ്‌വർക്കിങ്ങിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടും.

പണപ്പെരുപ്പം, ഊർജ പ്രതിസന്ധി, ഭൗമരാഷ്ട്രീയ സംഘട്ടനങ്ങൾ എന്നിവയാൽ പ്രത്യാഘാതമുണ്ടായവർക്കുള്ള സാമ്പത്തിക അവസരങ്ങളുടെ സാധ്യതകളും ചർച്ചകളിൽ നിറയും. 2019-ൽ സ്ഥാപിതമായ ദി ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhFuture Investment Initiative
News Summary - 'Future Investment Initiative' summit in Riyadh from Tuesday
Next Story