ജി 20 ഉച്ചകോടി വെർച്വലായി നവംബർ 21, 22 തീയതികളിൽ
text_fieldsറിയാദ്: ജി 20 രാജ്യങ്ങളുടെ ഉച്ചകോടി ഇൗ വർഷം സൗദി അറേബ്യയുടെ അധ്യക്ഷതയിൽ വെർച്വലായി നടക്കും. റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് കോവിഡ് ഭീഷണി ഒഴിയാത്ത സാഹചര്യത്തിൽ ഒാൺലൈനിൽ നടത്താൻ തീരുമാനിച്ചത്. നവംബർ 21, 22 തീയതികളിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ നടക്കും.
യൂറോപ്യൻ യൂനിയനും അമേരിക്കയും സൗദി അറേബ്യയും ഇന്ത്യയും ഉൾപ്പെടെ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20യുടെ ഇൗ വർഷത്തെ സമ്മേളനമാണ് കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലായി നടത്താൻ തീരുമാനിച്ചതെന്ന് ഉച്ചകോടിക്ക് നേതൃത്വം നൽകുന്ന സൗദി ഉന്നത സഭ അറിയിച്ചു. ഉച്ചകോടിയുടെ മുന്നോടിയായി നൂറിലധികം അനുബന്ധ സമ്മേളനങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു. '21ാം നൂറ്റാണ്ടിൻറെ അവസരങ്ങൾ ഉപയോഗപ്പെടുത്തൽ' എന്ന തലക്കെട്ടിലാണ് ഉത്തവണ ഉച്ചകോടി.
മനുഷ്യ ജീവെൻറ സംരക്ഷണം, പകർച്ചവ്യാധിയെ അതിജീവിക്കൽ, കോവിഡ് വ്യാപന കാലത്ത് ബോധ്യപ്പെട്ട ദൗർബല്യങ്ങളെ നേരിടാനുള്ള മാർഗങ്ങൾ, ദീർഘകാല ആസൂത്രണം രൂപപ്പെടുത്തൽ എന്നിവ റിയാദ് ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങളാവും. 21ാം നൂറ്റാണ്ടിെൻറ അവസരങ്ങൾ എല്ലാവർക്കും ഉപയോഗപ്പെടുത്താനാവുന്ന, ഭൂഗോളത്തെ സംരക്ഷിക്കാനുതകുന്ന, പുതിയ ചക്രവാളങ്ങളെ സൃഷ്ടിക്കാൻ നൂതന കണ്ടുപിടുത്തങ്ങളെ പര്യാപ്തമാക്കുന്ന വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.