ആഗോള സമ്പദ്വ്യവസ്ഥക്കായി ജി20 രാജ്യങ്ങൾ 11 ലക്ഷം കോടി ഡോളർ നൽകി–സൽമാൻ രാജാവ്
text_fieldsജിദ്ദ: ആഗോള സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ഇതുവരെ ജി20 രാജ്യങ്ങൾ 11 ലക്ഷം കോടി ഡോളർ നൽകിയതായി ജി20 ഉച്ചകോടി അധ്യക്ഷനായ സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു.ജി20 രാജ്യങ്ങളുടെ 'ബി20' ബിസിനസ് ഗ്രൂപ് സമ്മേളനത്തിൽ സമാപന പ്രഭാഷണം നടത്തുകയായിരുന്നു രാജാവ്.
സൽമാൻ രാജാവിെൻറ പ്രഭാഷണം നിക്ഷേപമന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹാണ് സമ്മേളനത്തിൽ വായിച്ചത്. അസാധാരണമായ ഇൗ സാഹചര്യത്തിൽ നടത്തിയ ശ്രമങ്ങൾക്ക് ബി20 ഗ്രൂപ്പിനും ലോകമെമ്പാടുമുള്ള പങ്കാളികൾക്കും നന്ദി പറഞ്ഞാണ് ആരംഭിച്ചത്. ജി20 അധ്യക്ഷപദവിയിലുള്ള സൗദി അറേബ്യ മന്ത്രിമാരുടെയും ജി20 വർക്കിങ് ഗ്രൂപ്പുകളുടെയും യോഗത്തിൽ അംഗ രാജ്യങ്ങളുടെ വിവിധ ശിപാർശകൾക്ക് ഏറെ പരിഗണന നൽകിയിട്ടുണ്ടെന്ന് രാജാവ് പറഞ്ഞു.
ജി20 അധ്യക്ഷ സ്ഥാനത്തുനിന്ന് കോവിഡിനെ തുടർന്നുണ്ടായ മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെ സൗദി അറേബ്യ വളരെ ഗൗരവത്തിലാണ് എടുത്തത്. ആഗോള ആരോഗ്യരംഗത്തെ ധനപരമായ കമ്മി നികത്താൻ ജി20 പ്രതിജ്ഞാബദ്ധത കാണിച്ചു.
പരിശോധന, ചികിത്സ ഉപകരണങ്ങൾ, മരുന്നുകൾ, വാക്സിനുകൾ എന്നിവയുടെ ഉൽപാദനം, വിതരണം, ലഭ്യത എന്നിവയെ സഹായിക്കാൻ 21 ശതകോടി ഡോളർ സംഭാവന നൽകി. പകർച്ചവ്യാധി പ്രത്യാഘാതങ്ങൾ മറികടക്കാൻ എന്തുവേണമെങ്കിലും ചെയ്യാനുള്ള ദൃഢനിശ്ചയം ജി20ക്കുണ്ട്. വിദ്യാഭ്യാസത്തിെൻറയും ജോലിയുടെയും മാറിവരുന്ന രീതിക്ക് അനുസൃതമായി പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനും യുവാക്കൾക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കാനും കഴിയുന്ന സാമൂഹിക സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ നൽകാനും ജി20 ശ്രദ്ധിച്ചിട്ടുണ്ട്. കോവിഡ് മൂലം ഇറക്കുമതി, വിതരണം ശൃംഖല തടസ്സപ്പെട്ടു.
ടൂറിസംപോലുള്ള മേഖലകളിൽ അടച്ചുപൂട്ടലിനും ആഗോള വിപണികളിൽ വ്യാപകമായ തടസ്സങ്ങൾക്കും കാരണമായി. ഇതേ തുടർന്ന് അന്താരാഷ്ട്ര വ്യാപാരം വീണ്ടെടുക്കാനും സാമ്പത്തിക വൈവിധ്യവത്കരണം ഉത്തേജിപ്പിക്കാനും അന്താരാഷ്ട്ര നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ആവശ്യമായ മികച്ച രീതികൾ ചർച്ചചെയ്തു. ബി20 ഗ്രൂപ്പിെൻറ മുൻഗണനകളിൽ പലതും സൗദിയിലെ നിലവിലെ പരിവർത്തനങ്ങളുടെ പൊതുവായ മുൻഗണനകളെ പ്രതിനിധാനം ചെയ്യുന്നതാണ്. രാജ്യത്തിെൻറ ഭാവിയിലേക്കുള്ള റോഡ് മാപ്പിനെ അത് പ്രതിനിധാനം ചെയ്യുന്നു. യുവാക്കളുടെയും സ്ത്രീകളുടെയും സാമ്പത്തിക ശാക്തീകരണം ജി20 നയങ്ങളുടെ മുൻഗണകളിൽപെട്ടതാണ്. കോവിഡ് മൂലം അസാധാരണ വെല്ലുവിളികൾ നേരിെട്ടങ്കിലും സൗദി സമ്പദ് വ്യവസ്ഥ ഉൗർജസ്വലവും ദൃഢവുമാണെന്ന് കോവിഡ് തെളിയിച്ചിട്ടുണ്ട്.പുതിയ മേഖലകളിലെ ശാക്തീകരണത്തിലൂടെയും നിക്ഷേപത്തിലൂടെയും വളർച്ചയുടെയും സമൃദ്ധിയുടെയും തോത് വർധിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണെന്നും സൽമാൻ രാജാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.