Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി20 ​പാ​ർ​ല​മെൻറ്​...

ജി20 ​പാ​ർ​ല​മെൻറ്​ ത​ല​വ​ന്മാ​രു​ടെ ഉ​ച്ച​കോ​ടി: സൗ​ദി ശൂ​റാ കൗ​ൺ​സി​ൽ സ്​​പീ​ക്ക​റും സം​ഘ​വും ന്യൂ​ഡ​ൽ​ഹി​യി​ൽ

text_fields
bookmark_border
ജി20 ​പാ​ർ​ല​മെൻറ്​ ത​ല​വ​ന്മാ​രു​ടെ ഉ​ച്ച​കോ​ടി: സൗ​ദി ശൂ​റാ കൗ​ൺ​സി​ൽ സ്​​പീ​ക്ക​റും സം​ഘ​വും ന്യൂ​ഡ​ൽ​ഹി​യി​ൽ
cancel
camera_alt

സൗ​ദി ശൂ​റാ കൗ​ൺ​സി​ൽ സ്​​പീ​ക്ക​ർ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ

മു​ഹ​മ്മ​ദ്​ ആ​ലു​ശൈ​ഖ്​ ഇ​ന്ത്യ​ൻ ലോ​ക്സ​ഭ സ്​​പീ​ക്ക​ർ ഓം ​

ബി​ർ​ള​യോ​ടൊ​പ്പം

ജി​ദ്ദ: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ജി20 ​രാ​ജ്യ​ങ്ങ​ളി​ലെ പാ​ർ​ല​മെൻറ്​ ത​ല​വ​ന്മാ​രു​ടെ ഒ​മ്പ​താ​മ​ത് ഉ​ച്ച​കോ​ടി​യി​ൽ സൗ​ദി ​ശൂ​റാ കൗ​ൺ​സി​ൽ സ്​​പീ​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി​സം​ഘം പ​െ​ങ്ക​ടു​ത്തു. ‘ഒ​രു ദേ​ശ​ത്തി​നും ഒ​രു കു​ടും​ബ​ത്തി​നും ഒ​രു ഭാ​വി​ക്കു​മു​ള്ള പാ​ർ​ല​മെൻറു​ക​ൾ’ എ​ന്ന​പേ​രി​ൽ ഇ​ൻ​റ​ർ പാ​ർ​ല​മെൻറ​റി യൂ​നി​യ​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ലാ​ണ്​ സ്പീ​ക്ക​ർ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ആ​ലു​ശൈ​ഖി​െൻറ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി ശൂ​റാ പ്ര​തി​നി​ധി​സം​ഘം പ​െ​ങ്ക​ടു​ത്ത​ത്.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഇ​ൻ​റ​ർ പാ​ർ​ല​മെൻറ​റി യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ഡു​വാ​ർ​ട്ടെ പ​ച്ചെ​ക്കോ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി20 ​അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ​യും പാ​ർ​ല​മെൻറ്​ ത​ല​വ​ന്മാ​രാ​ണ്​ ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. രാ​ജ്യം പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന രാ​ഷ്​​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ മി​ക​വും എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള ആ​ഗോ​ള​നേ​തൃ​ത്വ​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ആ​ഗോ​ള ഫോ​റ​ങ്ങ​ൾ, ഉ​ച്ച​കോ​ടി​ക​ൾ, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വ്, കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ സൗ​ദി ഭ​ര​ണ​കൂ​ടം വ​ലി​യ താ​ൽ​പ​ര്യ​വും പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്ന്​ പ​ത്ര​പ്ര​സ്താ​വ​ന​യി​ൽ സ്പീ​ക്ക​ർ ശൈ​ഖ് ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഇ​ബ്രാ​ഹിം ആ​ലു​ശൈ​​ഖ്​ പ​റ​ഞ്ഞു.

ഔ​ദ്യോ​ഗി​ക, പാ​ർ​ല​മെൻറ​റി ത​ല​ങ്ങ​ളി​ൽ ജി 20 ​ൽ സൗ​ദി അം​ഗ​ത്വം നേ​ടി​യ​ത് ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​ക​ളു​ടെ സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ രാ​ജ്യം വ​ഹി​ക്കു​ന്ന നേ​തൃ​പ​ര​മാ​യ പ​ങ്കി​െൻറ സ്ഥി​രീ​ക​ര​ണ​മാ​ണെ​ന്ന്​ സ്​​പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​ത്ത്​ ഊ​ർ​ജം ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ക​യും ഉ​പ​ഭോ​ഗം ചെ​യ്യു​ക​യും ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​ക​യും ആ​ഗോ​ള വി​ല സ​ന്തു​ല​നാ​വ​സ്ഥ നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണി​ത്. ലോ​ക​ത്ത്​ സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യും മി​ക​വും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​ത്വ​വും സ​മാ​ധാ​ന​വും കൈ​വ​രി​ക്കു​ന്ന​തി​ന്​ രാ​ജ്യ​ം ന​ട​ത്തു​ന്ന ഗൗ​ര​വ​വും ക്രി​യാ​ത്മ​ക​വു​മാ​യ ശ്ര​മ​ങ്ങ​ളു​മെ​ല്ലാം ലോ​ക​ത്ത്​ സൗ​ദി​യി​ൽ സൗ​ദി അ​യു​ടെ സ്ഥാ​നം ബ​ല​പ്പെ​ടു​ത്തു​ന്നു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ പ​ങ്കാ​ളി​ത്ത​ത്തി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ന്ന 18ാമ​ത് ജി 20 ​ഉ​ച്ച​കോ​ടി​റേ​ബ്യ​യു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും അ​ത് നേ​ടി​യ ഫ​ല​ങ്ങ​ളും ശൂ​റാ കൗ​ൺ​സി​ൽ സ്​​പീ​ക്ക​ർ സൂ​ചി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം സ്പീ​ക്ക​ർ ശൈ​ഖ് ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഇ​ബ്രാ​ഹിം ആ​ലു​ശൈ​ഖി​െൻറ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി പ്ര​തി​നി​ധി​സം​ഘം പാ​ർ​ല​മെൻറ്​ ത​ല​വ​ന്മാ​രു​ടെ ഒ​മ്പ​താ​മ​ത് ഉ​ച്ച​കോ​ടി​യു​ടെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ജി 20 ​അം​ഗ​രാ​ജ്യ​ങ്ങ​ൾ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു. പൊ​തു ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​െൻറ പ​രി​വ​ർ​ത്ത​നം, സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന വി​ക​സ​നം, സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ൽ, സു​സ്ഥി​ര ഊ​ർ​ജ പ​രി​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ ച​ർ​ച്ച​ചെ​യ്​​ത​തി​ലു​ൾ​പ്പെ​ടും.

ശൂ​റാ കൗ​ൺ​സി​ൽ അ​സി​സ്​​റ്റ​ൻ​റ്​ സ്പീ​ക്ക​ർ ഡോ. ​ഹ​നാ​ൻ ബി​ൻ​ത് അ​ബ്​​ദു​റ​ഹീം അ​ൽ അ​ഹ്​​മ​ദി, ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​മു​ഹ​ന്ന, ഡോ. ​ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ൽ മു​ഹ്സി​ൻ അ​ൽ​മു​ഹൈ​സി​ൻ, ഡോ. ​റീ​മ ബി​ൻ​ത് സാ​ലി​ഹ് അ​ൽ​യ​ഹ്​​യ, ഉ​സാ​മ ബി​ൻ യാ​സീ​ൻ അ​ൽ​ഖ​യാ​രി, ഡോ. ​ഹൈ​ഫ ബി​ൻ​ത് ഹ​മൂ​ദ് അ​ൽ​ഷ​മ്മ​രി എ​ന്നീ ശൂ​റാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaDelhiSaudi ArabiaG20 Parliament Leaders Summit
News Summary - G20 Parliament Leaders Summit: Saudi Shura Council Speaker Sangh also in New Delhi
Next Story