ജി20 ദ്വിദിന ഉച്ചകോടിക്ക് റിയാദിൽ ഉജ്ജ്വല തുടക്കം
text_fieldsജിദ്ദ: ഗ്രൂപ്പ് 20 രാജ്യങ്ങളുടെ രണ്ടു ദിനം നീളുന്ന ഉച്ചകോടിക്ക് റിയാദിൽ ഉജ്ജ്വല തുടക്കം. കോവിഡ് മഹാമാരി ഉയർത്തിയ ഭീഷണിയുടെ പശ്ചാതലത്തിൽ ലോകം ഉറ്റുനോക്കുന്ന ശാക്തേയ രാജ്യങ്ങളുടെ ആഗോള സമ്മേളനം സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ അധ്യക്ഷതയിലാണ് ആരംഭിച്ചത്. വെർച്വലായി നടക്കുന്ന ഉച്ചകോടിയുടെ ആദ്യ സെഷൻ ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ചപ്പോൾ അംഗ രാജ്യങ്ങളുടെയെല്ലാം ഭരണത്തലവന്മാരും റിസർവ് ബാങ്കുകളുടെ ഗവർണർമാരും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടെ മേധാവികളും അതത് രാജ്യങ്ങളിലിരുന്ന് ഒാൺലൈനിലൂടെ സമ്മേളനത്തിൽ പങ്കാളികളായി
ഇൗ വർഷത്തെ ജി20 ഉച്ചകോടിയുടെ 15ാം സെഷനിൽ സൽമാൻ രാജാവ് 10 മിനുട്ട് നീണ്ട അധ്യക്ഷ പ്രസംഗം നടത്തി. ഞായറാഴ്ച വൈകീേട്ടാടെ അവസാനിക്കുന്ന ദ്വിദിന ഉച്ചകോടിയുടെ നടപടികൾ സമ്പൂർണമായും െവച്വെൽ സംവിധാനത്തിലാണ് നടക്കുന്നത്. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ആഗോള സമ്പദ് വ്യവസ്ഥയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിെൻറ 75 ശതമാനവും ഉൾക്കൊള്ളുന്ന ജി20 രാജ്യങ്ങളുടെ തലവന്മാൻ പെങ്കടുക്കുന്ന ഉച്ചകോടിയെ കോവിഡ് സാഹചര്യത്തിൽ ലോകം വലിയ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
കാലാവസ്ഥ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ജി20 കൂട്ടായ്മയ രൂപമെടുത്ത ശേഷം ആദ്യമായാണ് സൗദി അറേബ്യയുടെ തലസ്ഥാന നഗരി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അറബ് ലോകത്ത് ഇത്തരത്തിലുള്ള ഉച്ചകോടി ആദ്യത്തേതുമാണ്. പ്രാദേശിക അന്തർദേശീയ തലങ്ങളിൽ സൗദി അറേബ്യയുടെ നിർണായകമായ പങ്ക് പ്രതിഫലിപ്പിക്കുന്ന ഉച്ചക്കോടിയെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കോവിഡിനെ നേരിടുന്നതിനുള്ള മാർഗങ്ങളെ കുറിച്ചാലോചിക്കാൻ ഇൗ വർഷം മാർച്ചിൽ സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജി20 നേതാക്കളുടെ അടിയന്തര ഉച്ചകോടി വിളിച്ചുകൂട്ടിയിരുന്നു. കോവിഡിനെ നേരിടാൻ നിർണായകമായ പല തീരുമാനങ്ങളും അതിലുണ്ടായി. രണ്ടാമത്തെ ഉച്ചകോടിയാണ് ഇപ്പോൾ നടക്കുന്നത്. ഒരൊറ്റ കാലയളവിനുള്ളിൽ ജി20 നേതാക്കളുടെ രണ്ട് ഉച്ചകോടികൾ ആദ്യമായിട്ടാണ്. ഇൗ വർഷം സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജി20 നേതാക്കളുടെ യോഗം നടക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് സൽമാൻ രാജാവ് ഉച്ചകോടിയുടെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ട്വീറ്റ് ചെയ്തു. ലോകത്ത് കോവിഡിെൻറ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങളും നടപടികളും ജി20 രാജ്യങ്ങൾ കൈക്കൊണ്ടിരുന്നു. അത് ഇൗ കൂട്ടായ്മയുടെ ശക്തിയും പ്രയത്നങ്ങളിലെ ആത്മാർഥതയും തെളിയിക്കുന്നതാണെന്നും രാജാവ് ട്വീറ്റിൽ പറഞ്ഞു. എല്ലാവരും ആരോഗ്യവും സമൃദ്ധിയും ആസ്വദിക്കുന്നവരായി മെച്ചപ്പെട്ട ഭാവിയിലേക്ക് മുന്നേറുന്നവരായി മാറുകയാണ് ജി20യുടെ ലക്ഷ്യമെന്നും അത് തങ്ങളുടെ ഉത്തരവാദിത്വമായാണ് കാണുന്നതെന്നും ആ നിലപാടിൽ തുടരുമെന്നും സൽമാൻ രാജാവ് കൂട്ടിച്ചേർത്തു. ഉദ്ഘാടന സെഷനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുട്ടിൻ, ചൈനീസ് പ്രസിഡൻറ് ജി പെങ് ഉൾപ്പെടെ അംഗ രാജ്യങ്ങളുടെയെല്ലാം ഭരണത്തലവന്മാർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.