ജി7 ഉച്ചകോടിയിൽ സൗദി കിരീടാവകാശി പങ്കെടുക്കില്ല
text_fieldsജിദ്ദ: ഹജ്ജിന്റെ മേൽനോട്ടവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ ഇറ്റലിയിൽ വെള്ളിയാഴ്ച നടക്കുന്ന ജി7 ഉച്ചകോടിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കില്ല. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കിരീടാവകാശി ഇക്കാര്യം അറിയിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
ഉച്ചകോടിയുടെ ആശയവിനിമയ സെഷനിൽ പങ്കെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് കിരീടാവകാശിക്ക് ക്ഷണം ലഭിച്ചത്. അതിന് മറുപടിയായി അയച്ച സന്ദേശത്തിൽ ക്ഷണത്തിന് കിരീടാവകാശി നന്ദി അറിയിക്കുകയും പെങ്കടുക്കാൻ കഴിയാത്തതിൽ ക്ഷമാപണം നടത്തുകയും ചെയ്തു. സൗദിയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഉച്ചകോടിയുടെ പ്രവർത്തനങ്ങൾക്ക് വിജയം ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.