ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ സ്വപ്നം...
text_fieldsമഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്നു ഗ്രാമസ്വരാജ് അഥവാ ഗ്രാമത്തിെൻറ സ്വയംഭരണം. ഗ്രാമവാസികളുടെ സ്വയംനിയന്ത്രണത്തിലൂടെ ഗ്രാമത്തിെൻറ വികസനവും പുരോഗതിയും കൈവരിക്കുകയെന്ന ആശയം. ഗ്രാമീണ സമൂഹത്തിെൻറ സ്വയംപര്യാപ്തതയായിരുന്നു ഗാന്ധിജി ഈ ആശയത്തിലൂടെ ലക്ഷ്യമിട്ടത്. ദൗർഭാഗ്യമെന്ന് പറയട്ടെ, ആ ആശയം പൂർണലക്ഷ്യം കാണാതെ ആശയത്തിൽനിന്നും ബഹുദൂരം വ്യതിചലിക്കപ്പെട്ടുപോയി. ഗ്രാമത്തിെൻറ സ്പന്ദനം മനസ്സിലാക്കി, നാടിെൻറ വികസനവും വളർച്ചയും സുതാര്യതയും നെഞ്ചിലേറ്റി, എല്ലാവർക്കും ക്ഷേമവും സമാധാനവും ഉറപ്പുവരുത്തുന്ന ഒരു സ്വയംഭരണ ഗ്രാമം സ്വപ്നം കാണുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു നല്ല തലമുറ നമുക്കുണ്ട്. അത്തരം സുന്ദരമായ ഭരണസംവിധാനം കൈകാര്യം ചെയ്യാൻ പ്രാപ്തരായ യുവജനസമൂഹം നമ്മുടെ ഗ്രാമത്തിലുണ്ട്. പക്ഷെ, തികച്ചും അനാരോഗ്യകരമായ കിടമത്സരം കൊണ്ടും അസത്യവും അധർമവും കൊണ്ട് നിബിഢമായ സാഹചര്യത്തിൽ തഴയപ്പെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്യുന്ന നല്ല യുവജന സമൂഹത്തിെൻറ അഭാവമാണ് ഗ്രാമത്തിെൻറ ശാപം.
സ്വതന്ത്ര ഭാരതത്തിെൻറ സമഗ്ര മേഖലയിലും അത്ഭുതകരമായ വികസന വിപ്ലവം കൊണ്ടുവന്ന കോൺഗ്രസ് പ്രസ്ഥാനത്തെയും അതിെൻറ സഖ്യകക്ഷികളെയും പ്രതിനിധാനം ചെയ്യുന്ന യുവതീയുവാക്കൾ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഗോദയിൽ പൊരുതാനിറങ്ങിയിരിക്കുകയാണ്. സമൂഹത്തിെൻറ നന്മമാത്രം ലക്ഷ്യമിട്ട് ഗ്രാമത്തിെൻറ ക്ഷേമത്തിനായി വർഷങ്ങളായി ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്ന പലരും ഈ മത്സരരംഗത്ത് സജീവമായിട്ടുണ്ട്. രാഷ്ട്രീയ കിടമത്സരം കൊണ്ടും വെറുപ്പിെൻറയും വൈരാഗ്യത്തിെൻറയും ആധിക്യത്തിൽപെട്ടും പരാജയപ്പെടുന്നത് വഴി നാടിന് നഷ്ടപ്പെടുന്നത് കരുത്തരും പ്രാപ്തരുമായ ഭരണകർത്താക്കളെയാണ്.
ഇത്തരം യുവാക്കളെ പരാജയഭീതി കൊണ്ട് വ്യക്തിഹത്യ പോലുള്ള തരംതാണ തന്ത്രങ്ങൾ ഉപയോഗിച്ചു നിരുത്സാഹപ്പെടുത്തുകയും ആത്മവീര്യം കെടുത്തുകയും ചെയ്യുന്നത് വേദനാജനകമാണ്. നാടിനെയും ജനത്തെയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്തുകൊണ്ടിരുന്ന അത്തരം കഴിവുള്ളവരെ നേരത്തെ തന്നെ വകവരുത്തുന്ന അനുഭവവും നാം കണ്ടതാണ്.
ഷുഹൈബ്, ശരത്ലാൽ, കൃപേഷ് എന്നിവർ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങൾ മാത്രമാണ്. വൈവിധ്യമാർന്ന സംസ്കാരവും നിരവധി മതവും ജാതിയും കൊണ്ട് നിറഞ്ഞ ഭാരതത്തിെൻറ സവിശേഷത നാം അഭിമാനത്തോടെ കൊട്ടിഘോഷിച്ചിരുന്ന നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന ആശയം തന്നെ നമ്മിൽനിന്നും നഷ്ടപ്പെട്ടുപോയി. അസഹിഷ്ണുതയും മതവിദ്വേഷവും വളർത്തി നമ്മുടെ മതേതരത്വ സംസ്കാരം പാടെ ഇല്ലാതായി.
ബി.ജെ.പിയുടെ ഭരണം കൊണ്ടുണ്ടായത് പ്രധാനമായും അതാണ്. എങ്കിലും പ്രബുദ്ധകേരളം ശക്തമായി ഐക്യപ്പെട്ടു നിൽക്കുന്നത് കൊണ്ട് കേരളം ഈ ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടുനിൽക്കുന്നു. വർഗീയവിഷം പരത്തി മനുഷ്യരുടെ ഇടയിൽ വിദ്വേഷം വളർത്താൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെയും കേരളം ഭരിക്കുന്ന ഇടതു സർക്കാറിെൻറ ഭരണസുതാര്യതയും വിശ്വാസ്യതയും ഏറെ ചോദ്യം ചെയ്യപ്പെടുകയും ഗൗരവമായ സംശയത്തിെൻറ മുൾമുനയിൽ നിർത്തപ്പെടുകയും ചെയ്ത ഈ അസാധാരണ രാഷ്ട്രീയ സ്ഥിതിവിശേഷത്തെക്കുറിച്ചും കേരളജനത ബോധവാന്മാരാണെന്നതിനാൽ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.