ഗാന്ധിജിയുടെ ഇന്ത്യയെ തിരികെപ്പിടിക്കാൻ ഐക്യപ്പെടണം -ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തിയേറുന്നതായി ഗാന്ധിജയന്തി ദിനത്തിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതിസംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന വർഗീയ ഫാഷിസ്റ്റ് ശക്തികളിൽനിന്ന് ഗാന്ധിജിയുടെ ഇന്ത്യയെ തിരികെപ്പിടിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപിന് അനിവാര്യമാണെന്നും അതിനായി ജനാധിപത്യ മതേതര വിശ്വാസികൾ ഐക്യപ്പെടണമെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗം അഹ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, സിറാജ് പുറക്കാട്, നൗഷാദ് തഴവ, അബ്ദുൽ ഗഫൂർ, ശ്യാം പ്രകാശ്, ഇ.എം. ഷാജി മോഹനൻ, ഹമീദ് മരക്കാശ്ശേരി, ജോണി പുതിയറ, പ്രമോദ് പൂപ്പാല, അൻവർ വണ്ടൂർ, സിദ്ദീഖ്, ജലീൽ ആലപ്പുഴ, ഹനീഫ് കൊച്ചി, ഷാഹിദ് കൊടിയേങ്ങൾ, ജോൺ, ഏയ്ഞ്ചൽ സാറാ തോമസ് എന്നിവർ സംസാരിച്ചു. ഷംസു കൊല്ലം സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.