ഗാന്ധിവധം അവസാനിക്കുന്നില്ല -അൽഅഹ്സ ഒ.ഐ.സി.സി
text_fieldsഅൽഅഹ്സ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 76ാമത് രക്തസാക്ഷിത്വ ദിനം ഒ.ഐ.സി.സി അൽഅഹ്സ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ഹുഫൂഫ് ഷിഫ മെഡിക്സ് ഓഡിറ്റോറിയത്തിൽ സർവ മത പ്രാർഥനയോടെ തുടങ്ങിയ അനുസ്മരണ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. ‘ഗാന്ധി സ്മരണയിൽ’ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഹസ്സ ഒ.ഐ.സി.സി പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ദമ്മാം റീജനൽ കമ്മിറ്റിയംഗം ശാഫി കുദിർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നവാസ് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. പുതിയ തലമുറക്ക് കാലഘട്ടത്തിന്റെ അനിവാര്യമായ ഗാന്ധിയൻ ആദർശങ്ങൾ പകർന്ന് നൽകാൻ രാജ്യസ്നേഹികളായ മുതിർന്ന പൗരന്മാർ മുന്നോട്ടു വരണമെന്നും യോഗം ആഹ്വാനം ചെയ്തു. കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ട്രഷറർ അഷറഫ് ഗസാൽ, മോഡേൺ സ്കൂൾ വൈസ് പ്രിൻസിപ്പൽ പർവേസ്, ചരിത്രാധ്യാപകൻ അബ്ദുൽ റസാഖ്, ഷിഫ മെഡിക്സ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് അനസ്, നിസാം വടക്കേകോണം, എം.ബി. ഷാജു, മൊയ്തു അടാടിയിൽ, ലിജു വർഗീസ്, മുരളീധരൻ പിള്ള ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു. പ്രാർഥനാ മന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.