ദുരിതങ്ങൾക്ക് അറുതി: ഗംഗ നാട്ടിലേക്ക് മടങ്ങി
text_fieldsറിയാദ്: വീട്ടുജോലി വിസയിലെത്തി ദുരിതത്തിലായ മലയാളി വനിത സാമൂഹികപ്രവർത്തകെൻറ ഇടപെടലിൽ നാടണഞ്ഞു. ഗാർഹിക വിസയിൽ അഞ്ച് വർഷം മുമ്പ് സൗദിയിലെ ഹാഇലിൽ എത്തിയ കോട്ടയം സ്വദേശി ഗംഗയാണ് ദുരിതത്തിലായത്. ജോലിക്കെത്തിയ നാൾ മുതൽ തന്നെ വളരെ ബുദ്ധിമുട്ടിലായിരുന്നു. ഗംഗയുടെ ഭർത്താവിന് വൃക്ക സംബന്ധമായ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ ശ്രമിച്ചിട്ടും നടന്നില്ല.
ദമ്മാമിൽ ഉള്ള ഒരു സാമൂഹികപ്രവർത്തകൻ വഴിയാണ് പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ റാഫി പാങ്ങോട് വിഷയത്തിൽ ഇടപെടുന്നത്. അദ്ദേഹം ബന്ധപ്പെട്ട അധികാരികളുടെയും സ്പോൺസറിെൻറയും മുന്നിൽ ഗംഗയുടെ
ദയനീയ അവസ്ഥ ബോധ്യപ്പെടുത്തി ഒടുവിൽ ഫൈനൽ എക്സിറ്റ് വിസ തരപ്പെടുത്തുകയായിരുന്നു. റിയാദിൽ നിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് പോയ പി.എം.എഫ് ചാർട്ടർ വിമാനത്തിലാണ് ഗംഗ നാട്ടിൽ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.