പുണ്യസ്ഥലങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾക്ക് വിലക്ക്
text_fieldsമക്ക: പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക്. വെള്ളിയാഴ്ച മുതൽ പുണ്യസ്ഥലങ്ങളിലേക്ക് വിവിധതരത്തിലും വലുപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
തീപിടിത്തത്തിെൻറ അപകടസാധ്യത കുറക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. സിവിൽ ഡിഫൻസ് പ്രിവൻറിവ് സൂപ്പർവിഷൻ ആൻഡ് സേഫ്റ്റി ടീമുകൾ ഫീൽഡ് പരിശോധനയിലൂടെ പുണ്യസ്ഥലങ്ങൾക്കുള്ളിൽ ഗ്യാസ് ഉപയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. സുരക്ഷ അധികാരികളുമായി ഏകോപിപ്പിച്ച് നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും. പിടിച്ചെടുക്കുന്ന ഗ്യാസ് സ്റ്റൗവുകളും പാചക സിലിണ്ടറുകളും കണ്ടുകെട്ടുമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.