Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി.സി.സി​-മധ്യേഷൻ...

ജി.സി.സി​-മധ്യേഷൻ ഉച്ചകോടി സമാപിച്ചു; വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടാവണം -കിരീടാവകാശി

text_fields
bookmark_border
ജി.സി.സി​-മധ്യേഷൻ ഉച്ചകോടി സമാപിച്ചു; വെല്ലുവിളികളെ നേരിടാൻ  ഒറ്റക്കെട്ടാവണം -കിരീടാവകാശി
cancel
camera_alt

ജിദ്ദയിൽ ബുധനാഴ്​ച വൈകീട്ട്​ നടന്ന ജി.സി.സി​-മധ്യേഷൻ ഉച്ചകോടി സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഉദ്​ഘാടനം ചെയ്യുന്നു

ജിദ്ദ: മധ്യേഷ്യൻ രാജ്യങ്ങളുടെ ദീർഘകാല സൗഹൃദത്തിന്റെ മൂർത്തിഭാവമാണ്​ ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. ബുധനാഴ്​ച വൈകീട്ട്​ ജിദ്ദയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലി​െൻറയും മധ്യേഷ്യൻ രാജ്യങ്ങളുടെയും ഉച്ചകോടി ഉദ്ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം​. സൽമാൻ രാജാവിനുവേണ്ടി നിങ്ങളുടെ രണ്ടാമത്തെ രാജ്യത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന്​ സമ്മേളനത്തിലെത്തിയ വിവിധ രാജ്യപ്രതിനിധികളോട്​ അദ്ദേഹം പറഞ്ഞു.

അറബ് ഗൾഫ് സഹകരണ കൗൺസിലിന്റെയും മധ്യേഷ്യൻ രാജ്യങ്ങളുടെയും ആദ്യത്തെ ഉച്ചകോടിയാണിത്​. പൗരാണികവും ചരിത്രപരവുമായ സൗഹൃദങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യങ്ങൾക്ക്​ നന്മകളുണ്ടാക​ാനും​ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു. ഈ ബന്ധത്തി​െൻറ വിപുലീകരണമായാണ് ഉച്ചകോടി. കഴിവുകൾ, മനുഷ്യവിഭവശേഷി, സാമ്പത്തിക വളർച്ച എന്നിവ നമ്മുടെ രാജ്യങ്ങളുടെ ജി.ഡി.പി ഏകദേശം 2.3 ലക്ഷംകോടി ഡോളറിലെത്തുന്നതിന് സംഭാവന നൽകിയിട്ടുണ്ട്​. എല്ലാ മേഖലകളിലും സംയുക്ത സഹകരണത്തിന് ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണം. ഊർജ സുരക്ഷയെയും ആഗോള ഭക്ഷ്യവിതരണ ശൃംഖലയെയും ബാധിക്കുന്ന എല്ലാത്തിനെയും നേരിടാനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതി​െൻറ ആവശ്യകത വലുതാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. ഗൾഫ് രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സംയുക്ത കർമപദ്ധതിയെ കിരീടാവകാശി ആശീർവദിച്ചു.

റിയാദിൽ ‘വേൾഡ്​ എക്‌സ്‌പോ 2030’ന്​ ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് മധ്യേഷ്യൻ രാജ്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയെ കിരീടാവകാശി പ്രശംസിച്ചു. ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഉൗദ്​, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ് അൽഐബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്​ദുല്ല അൽഖസബി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് എന്നിവർ സൗദി ഔദ്യോഗിക പ്രതിനിധി സംഘാംഗങ്ങളായി ഉച്ചകോടിയിൽ പ​െങ്കടുത്തു.

ഉച്ചകോടിയിൽ പ​ങ്കെടുത്ത ജി.സി.സി, മധ്യേഷൻ രാജ്യങ്ങളുടെ പ്രതിനിധികൾ

പ​ങ്കെടുത്തത്​ 11 രാജ്യങ്ങൾ

ഗൾഫ് സഹകരണ കൗൺസിലിലെ ആറ്​ അംഗ രാജ്യങ്ങൾക്ക്​ പുറമെ കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ അഞ്ച്​ രാജ്യങ്ങൾ കൂടിയാണ്​​ ഉച്ചകോടിയിൽ പ​െങ്കടുത്തത്​​. വിവിധ രംഗങ്ങളിലെ സഹകരണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിനായി ഒരുക്കിയ ഈ ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൊവ്വാഴ്​ച വൈകീട്ട്​ മുതലാണ്​ മധ്യേഷ്യൻ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി രാഷ്​ട്ര നേതാക്കളും എത്തിയത്​. താജിക്കിസ്ഥാൻ പ്രസിഡൻറ്​ ഇമാ അലി റഹ്‌മാൻ, ഉസ്ബെക്കിസ്ഥാൻ പ്രസിഡൻറ്​ ഷൗവ്​കത് മിർസിയോവ്, കിർഗിസ്ഥാൻ പ്രസിഡൻറ്​ സാദിർ ജാപറോവ്, കസാക്കിസ്ഥാൻ പ്രസിഡൻറ്​ കാസിം ജോമാർട്ട് ടോകയേവ്, തുർക്കുമാനിസ്ഥാൻ പ്രസിഡൻറ്​ സർദാർ ബെർഡി മുഖമെഡോവ്, ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് കോഒാപറേഷൻ അഫയേഴ്​സ്​ ഉപപ്രധാനമന്ത്രിയും ഒമാൻ സുൽത്താെ പ്രത്യേക പ്രതിനിധിയുമായ അസദ് ബിൻ താരിഖ് അൽ സെയ്​ദ്​, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത്​ കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ് അൽ ജാബർ അൽസബാഹ്, ബഹ്റൈൻ രാജാവി​െൻറ പ്രതിനിധി ശൈഖ്​ നാസർ ബിൻ ഹമദ് ബിൻ ഈസ അൽഖലീഫ, യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം തുടങ്ങിയവരാണ്​ ഉച്ചകോടിയിൽ പങ്കെടുത്തത്​. ചരിത്ര ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യക്ക് ജി.സി.സി, മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ നന്ദി പറഞ്ഞു. അടുത്ത ഉച്ചകോടി ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിൽ 2025 ൽ നടത്താൻ തീരുമാനിച്ചാണ്​ സമ്മേളനം പിരിഞ്ഞത്​.

ഉച്ചകോടിയിൽനിന്ന്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCsaudiCentral Asian Countries
News Summary - GCC Mediation Summit Concluded: Central Asian Countries Must Unite To Face Challenges - Crown Prince
Next Story