ജി.സി.സി ഉച്ചകോടി റിയാദിൽ തുടങ്ങി; ഖത്തർ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
text_fieldsജിദ്ദ: 40ാമത് ജി.സി.സി ഉച്ചകോടി റിയാദിൽ തുടങ്ങി. ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയാണ് ഉച്ചകോടിയിൽ പെങ്കടുക്കുന്നത്. ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മുഹമ്മദ് അൽ സയിദ്, ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ഖലീഫ അൽഥാനി, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും, ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഇസ അൽ ഖലിഫ, കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് എന്നിവർ ഉച്ചകോടിയിൽ പെങ്കടുക്കുന്നുണ്ട്.
ഖത്തർ പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന് സൂചനകൾ ഖത്തറിെൻറ ഭാഗത്ത് നിന്നുണ്ടായെങ്കിലും സൗദിയിൽ അതിെൻറ യാതൊരു സൂചനകളുമില്ല. അതേസമയം, പഴയ പോലെ ശക്തമായ വികാരം ഖത്തറിനെതിരെ എവിടെയുമുയർന്നു കാണുന്നില്ല. തിരിച്ച് ഖത്തറിെൻറ ഭാഗത്തു നിന്നും അനുനയ സമീപനമാണ് പ്രകടമാവുന്നത്. ഉച്ചകോടിയിൽ പെങ്കടുക്കാനെത്തിയ ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ഖലീഫ അൽഥാനിയെ സൗദി ഭരണാധികാരി ഉൗഷ്മളമായി സ്വീകരിച്ചു.
കഴിഞ്ഞ മെയ്മാസം മക്കയിൽ നടന്ന അടിയന്തര ഉച്ചകോടിയിലും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ഖലീഫ അൽഥാനി പെങ്കടുത്തിരുന്നു. യമൻ, ഇറാൻ, ഫലസ്തീൻ വിഷയങ്ങളിലാണ് ഉച്ചകോടി ഉൗന്നൽ നൽകുക എന്നാണ് ജി.സി.സി സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.