ലിംഗ സമത്വം സംഘ്പരിവാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു –കേളി വെബിനാർ
text_fieldsറിയാദ്: ഇന്ത്യയിലും കേരളത്തിൽ പ്രത്യേകിച്ചും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ എന്ന വിഷയത്തെ മുൻനിർത്തി റിയാദിലെ കേളി കുടുംബവേദി വെബിനാർ സംഘടിപ്പിച്ചു.
ഇന്ത്യൻ ഭരണഘടനയും രാജ്യത്തെ നിയമവ്യവസ്ഥയും സ്ത്രീകൾക്ക് തുല്യതയും സുരക്ഷിതത്വവും നിരവധി അധികാര അവകാശങ്ങളും ഉറപ്പു നൽകുന്നുണ്ട്. എന്നാൽ അതിനെയൊക്കെ അട്ടിമറിച്ച് ഇന്ന് രാജ്യം ഭരിക്കുന്ന സംഘ്പരിവാർ ശക്തികൾ ഭരണഘടനയുടെ സ്ഥാനത്ത് സ്ത്രീകളെ അടിമകളായി കാണുന്ന മനുസ്മൃതിയെ രാജ്യത്തിെൻറ പുതിയ ഭരണഘടനയാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് വെബിനാർ ഉദ്ഘാടനം ചെയ്ത ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ല പ്രഡിഡൻറ് കെ.പി.വി. പ്രീത പറഞ്ഞു.
'ന സ്ത്രീ സ്വാതന്ത്ര്യമര്ഹതി' എന്ന മനുവചനങ്ങളിൽ നിന്ന് നവോത്ഥാന മുന്നേറ്റങ്ങൾ വഴിയും പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തര ഇടപെടൽ മൂലവും സ്ത്രീകൾക്ക് സമൂഹത്തിൽ മെച്ചപ്പെട്ട അവസരങ്ങൾ തുറന്നു കിട്ടിയിട്ടുണ്ടെങ്കിലും പല മേഖലകളിലും സ്ത്രീകൾ ഇന്നും സുരക്ഷിതത്വമില്ലായ്മയും ലിംഗ വിവേചനവും നേരിടുന്നതായി വെബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കേളി കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി സജീന സിജിൻ ആമുഖഭാഷണം നടത്തി. ദമ്മാം നവോദയ കേന്ദ്ര ബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രൻ, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വിമൻസ് വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, സംസ്കൃതി ഖത്തർ വനിതവേദി പ്രഡിഡൻറ് ഡോ. പ്രതിഭ രതീഷ്, കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ഷൈനി അനിൽ എന്നിവർ വെബിനാറിൽ സംസാരിച്ചു. സെക്രട്ടറി സീബ കൂവോട് സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം ബിന്ദു മധു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.