Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ന​കീ​യ​നാ​യ...

ജ​ന​കീ​യ​നാ​യ കോ​ൺ​സു​ൽ ജ​ന​റ​ൽ ജി​ദ്ദ​യോ​ട്​ വി​ട​പ​റ​ഞ്ഞു

text_fields
bookmark_border
muhammed shahid alam
cancel

ജി​ദ്ദ: ജ​ന​കീ​യ​നാ​യ കോ​ൺ​സു​ൽ ജ​ന​റ​ൽ ജി​ദ്ദ​യോ​ട്​ വി​ട​പ​റ​ഞ്ഞു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ്​ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം മ​ട​ങ്ങി​യ​ത്. നേ​ര​ത്തേ ഹ​ജ്ജ് കോ​ൺ​സു​ലാ​യും പി​ന്നീ​ട് കോ​ൺ​സു​ൽ ജ​ന​റ​ലാ​യും ജി​ദ്ദ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ ജ​ന​കീ​യ സ്വീ​കാ​ര്യ​ത നേ​ടി​യ ആ​ളാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​നി​ലേ​ക്ക് കോ​ൺ​സു​ല​ർ റാ​ങ്കി​ൽ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​നാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് മ​ട​ക്കം.

യാ​ത്ര​ക്ക്​ മു​മ്പ്​ ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ കോ​ൺ​സു​ൽ ജ​ന​റ​ൽ മ​ന​സ്സ് തു​റ​ന്നു. കോ​വി​ഡു​കാ​ല​ത്താ​ണ്​ ജി​ദ്ദ​യി​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​ത്. ഈ ​കാ​ല​ത്ത്​ ഡി​ജി​റ്റ​ൽ മാ​ർ​ഗം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് സേ​വ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​കാ​ൻ സാ​ധി​ച്ചു. അ​തി​നു​ശേ​ഷ​വും കോ​ൺ​സു​ലേ​റ്റി​​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ആ​വ​ശ്യ​മു​ള്ള സേ​വ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി. മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ വി.​എ​ഫ്.​എ​സ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ചു. ജീ​സാ​നി​ലും അ​ബ​ഹ​യി​ലും സെൻറ​ർ നി​ല​വി​ലു​ണ്ട്. ത​ബൂ​ക്കി​ലെ സെ​ന്‍റ​ർ വീ​ണ്ടും ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു. വി.​എ​ഫ്.​എ​സ് സെ​ന്‍റ​റു​ക​ൾ നി​ല​വി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​യി കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ന്ദ​ർ​ശ​നം നി​ര​ന്ത​രം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

ജ​യി​ലി​ൽ കി​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ത​ട​വു​കാ​രു​ടെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​നു​മു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ളും നി​ര​ന്ത​രം ന​ട​ക്കു​ന്നു. വി​വി​ധ പ്ര​ശ്നങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​ർ​ക്ക് ഫൈ​ന​ൽ എ​ക്സി​റ്റ് ല​ഭി​ക്കാ​ൻ താ​മ​സം നേ​രി​ടു​ന്ന പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു. സൗ​ദി​യ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്​​ത്​ പ​രി​ഹാ​രം ക​ണ്ടെ​ത്തി. ഫൈ​ന​ൽ എ​ക്സി​റ്റ് ഇ​പ്പോ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്നു. ‘ഹു​റൂ​ബ്’ കേ​സു​ക​ളി​ൽ ഫൈ​ന​ൽ എ​ക്സി​റ്റ് കി​ട്ടാ​ത്ത പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​യി. ഓ​രോ ആ​ഴ്ച​യി​ലും ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന ഹു​റൂ​ബ് കേ​സു​കാ​രെ കോ​ൺ​സു​ലേ​റ്റ് വാ​ഹ​ന​ത്തി​ൽ ത​ർ​ഹീ​ലി​ൽ കൊ​ണ്ടു​പോ​യി എ​ക്സി​റ്റ് വി​സ ന​ൽ​കി നാ​ട്ടി​ലേ​ക്കു ക​യ​റ്റി​വി​ടു​ന്നു​ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ 4,000ത്തോ​ളം ഹു​റൂ​ബ് കേ​സി​ൽ​പ്പെ​ട്ട​വ​രെ ഇ​ത്ത​ര​ത്തി​ൽ നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സൗ​ദി​യ​ധി​കൃ​ത​രു​ടെ പൂ​ർ​ണ​സ​ഹ​ക​ര​ണം കോ​ൺ​സു​ലേ​റ്റി​ന് ല​ഭി​ക്കു​ന്നു. സൗ​ദി​യി​ൽ മ​രി​ക്കു​ന്ന ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ കോ​ട​തി മു​ഖാ​ന്ത​ര​വും മ​റ്റു​മാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലും കോ​ൺ​സു​ലേ​റ്റ് കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ഏ​ക​ദേ​ശം 20 കോ​ടി രൂ​പ ഇ​ങ്ങ​നെ മ​ര​ണാന​ന്ത​ര ആനു​കൂ​ല്യ​മാ​യി ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യും കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി.

മുഹമ്മദ് ഷാഹിദ് ആലം ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ.

സൗ​ദി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കു​ന്ന​തി​ന് സാ​മ്പ​ത്തി​ക പ്ര​യാ​സ​മു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്ന മു​റ​ക്ക് അ​ർ​ഹ​ർ​ക്ക്​ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്ന്​ കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​ര​ത്തി​ൽ 100 ഓ​ളം മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ മൂ​ന്നു വർഷത്തിനിടെ ഇ​ന്ത്യ​യി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച​ത്. ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​മ്പി​ൽ നേ​രി​ട്ടു​വ​ന്ന്​ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം എ​ന്ന നി​ല​ക്ക് കോ​ൺ​സു​ലേ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഓ​പ​ൺ ഹൗ​സി’​ലൂ​ടെ നി​ര​വ​ധി​യാ​ളു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ക​ലാ, സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും മ​ത​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും മ​റ്റു​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണം നി​ര​ന്ത​രം അ​നു​വ​ദി​ച്ചു​കൊ​ടു​ത്തു. കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണം ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ര​ണ്ടാം വീ​ടെ​ന്ന പോ​ലെ ആ​ർ​ക്കും എ​പ്പോ​ഴും എ​ന്ത് പ്ര​ശ്ന​വു​മാ​യി ക​ട​ന്നു​വ​രാ​വു​ന്ന കേ​ന്ദ്ര​മാ​ക്കി മാ​റ്റി. മു​ൻ ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി സ്‌​മൃ​തി ഇ​റാ​നി അ​ട​ക്കം നി​ര​വ​ധി കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ജി​ദ്ദ സ​ന്ദ​ർ​ശി​ച്ച​തും അ​വ​രെ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തും ത​​ന്‍റെ മൂ​ന്ന് വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​യി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്ത് ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘വ​ന്ദേ​ഭാ​ര​ത്’ പ​ദ്ധ​തി​യും സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ക്കാ​രെ ജി​ദ്ദ വ​ഴി ഒ​ഴി​പ്പി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ‘ഓ​പ​റേ​ഷ​ൻ കാ​വേ​രി’ പ​ദ്ധ​തി​യു​മാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ട​യി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ നി​മി​ഷ​ങ്ങ​ൾ. എ​ന്നാ​ൽ സൗ​ദി​യ​ധി​കൃ​ത​രു​ടെ​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​​ന്‍റെ സ​ഹാ​യ​വും അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം സു​ഖ​മ​മാ​യി ആ​ർ​ക്കും ഒ​രു പ​രാ​തി​യു​മി​ല്ലാ​തെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചു. മൂ​ന്നുവ​ർ​ഷ​ങ്ങ​ളി​ലെ ഹ​ജ്ജ് ഓ​പറേ​ഷ​നും സു​ഖ​മ​മാ​യി ന​ട​ത്താ​ൻ സാ​ധി​ച്ചു. ഏ​ക​ദേ​ശം 4,50,000 ഹാ​ജി​മാ​ർ​ക്ക് സേ​വ​നം ന​ൽ​കാ​ൻ സാ​ധി​ച്ച​തും ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് കോ​ൺ​സു​ൽ ജ​ന​റ​ൽ പ​ങ്കു​വെ​ച്ചു.

ഹ​ജ്ജ് കാ​ല​ത്ത് സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. വ​രും​കാ​ല​ങ്ങ​ളി​ലും ഇ​ത് തു​ട​ര​ണം. എ​ന്നാ​ൽ സൗ​ദി​യ​ധി​കൃ​ത​രു​ടെ കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ഹ​ജ്ജ് സേ​വ​ന​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്. ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ലു​ള്ള ഊ​ഷ്‌​മ​ള ബ​ന്ധം ശ​ക്തി​യാ​യി നി​ല​നി​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സെ​ഷ​നു​ക​ൾ ത​​ന്‍റെ കാ​ല​യ​ള​വി​ൽ ന​ട​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ന്ത്രി​മാ​രും മ​റ്റു ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലും പ​ര​സ്പ​രം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യു​ണ്ടാ​യി. കോ​ൺ​സു​ലേ​റ്റി​ന് സ്വ​ന്ത​മാ​യൊ​രു കെ​ട്ടി​ട​വും മ​റ്റു അ​നു​ബ​ന്ധ​സൗ​ക​ര്യ​വും ഉ​ണ്ടാ​വു​ക​യെ​ന്ന ഏ​റെ നാ​ള​ത്തെ അ​ഭി​ലാ​ഷം ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​​ന്‍റെ ക്ഷേ​മ​കാ​ര്യ​ങ്ങ​ളി​ൽ എ​ത്ര​ത്തോ​ളം ഇ​ട​പെ​ടാ​ൻ ക​ഴി​ഞ്ഞു​വോ അ​ത്ര​ത്തോ​ളം ആ ​സ​മൂ​ഹ​ത്തി​ൽ​നി​ന്നും ത​നി​ക്ക് സ്നേ​ഹം തി​രി​ച്ചു​കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന പാ​ഠ​മാ​ണ് ജി​ദ്ദ വി​ട്ടു​പോ​വു​മ്പോ​ൾ പ​ങ്കു​വെ​ക്കാ​നു​ള്ള​തെ​ന്നും കോ​ൺ​സു​ൽ ജ​ന​റ​ൽ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി​യ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം അ​ടു​ത്ത മാ​സം ആ​ദ്യ ആ​ഴ്ച​യോ​ടെ ല​ണ്ട​ൻ ഹൈ​ക്ക​മീ​ഷ​നി​ൽ ചാ​ർ​ജ്ജെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsMuhammed Shahid AlamGeneral Consul
News Summary - General Consul bids farewell to Jeddah
Next Story