കോവിഡിെൻറ ജനിതകമാറ്റം : പ്രതിരോധത്തിന് രണ്ടു ഡോസ് വാക്സിൻ അനിവാര്യം –ആരോഗ്യ മന്ത്രാലയം
text_fieldsദമ്മാം: ജനിതകമാറ്റം വന്ന കോവിഡ് ൈവറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഒരു ഡോസ് വാക്സിൻ മതിയാവില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽ അലി പറഞ്ഞു. രണ്ടു ഡോസ് കുത്തിവെെപ്പടുത്തവർ സുരക്ഷിതരാെണന്നും അദ്ദേഹം വ്യക്തമാക്കി.
അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാവിഭാഗം ആളുകൾക്കും വാക്സിൻ ലഭ്യമാകുന്നതുവരെ ദേശീയ വാക്സിനേഷൻ കാമ്പയിൻ തുടരുകയാെണന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ദിനേന അരലക്ഷം പേരാണ് വാക്സിൻ സ്വീകരിക്കുന്നത്. കോവിഡ് ൈവറസുകളുടെ ജനിതകമാറ്റത്തെക്കുറിച്ചും വാക്സിനുകൾ അതിനെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും സൗദിയിൽ പഠനം തുടരുകയാണ്. ഭാവിയിൽ ഏതെങ്കിലും തരത്തിൽ മൂന്നാം ഡോസ് ആവശ്യമുണ്ടെങ്കിൽ അതിനുള്ള സംവിധാനങ്ങളും ലഭ്യമാണ്.
ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ കൃത്യമായി ജനങ്ങളിൽ എത്തിക്കുന്നതിൽ ആരോഗ്യ മന്ത്രാലയം ഒരുവീഴ്ചയും വരുത്തില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ഏറ്റവും പുതിയ സംഭവ വികാസങ്ങളെകുറിച്ച് പഠിക്കാനും വിശകലനം ചെയ്യാനും വിദഗ്ധരുടെ നേതൃത്വത്തിൽ ഒരു സമിതി സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. കോവിഡ് രാജ്യത്ത് വ്യാപകമായപ്പോൾ ആരംഭിച്ച നിരീക്ഷണവും പഠനവും ഒരുഘട്ടത്തിലും അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ ഏജൻസികൾ വാക്സിൻ കാമ്പയിനിൽ പങ്കാളികളാണ്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സൗദിയിലെ വിദ്യാർഥികൾ ഒാൺൈലൻ പഠനത്തിൽനിന്ന് മാറി അവരുടെ വിദ്യാലയ സൗന്ദര്യത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. കുട്ടികൾ അവരുടെ അധ്യാപകരെ നേരിൽ കാണാൻ ആഗ്രഹിച്ച, സാധാരണ ഗതിയിലേക്ക് മടങ്ങാൻ കൊതിച്ച ദിവസങ്ങൾ യാഥാർഥ്യമാകാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുരുഷ - വനിത അധ്യാപകർ, മറ്റ് ജീവനക്കാർ, ആൺകുട്ടികൾ, പെൺകുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും വാക്സിൻ ലഭ്യമാണെന്ന് വക്താവ് പറഞ്ഞു. വാക്സിൻ ലഭിക്കാത്ത ഒരുവിഭാഗവും ഉണ്ടാകാൻ പാടില്ലെന്നും എല്ലാവരും വാക്സിൻ എടുക്കാൻ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിൻ സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളും നുണകളും വിശ്വസിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാക്സിൻ വിതരണ സംവിധാനങ്ങളിൽ രാജ്യം ലോകനിലവാരത്തിലെ ഏറ്റവും മികച്ച സ്ഥാനത്താണ്. വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അനാവശ്യമാണ്. പ്രത്യേകിച്ച് 12നും 18നും ഇടയിൽ പ്രായമുള്ളവർക്ക് ഇത് ഏറെ സുരക്ഷ നൽകും. ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കു പ്രകാരം 2,40,00,000ലേറെ ഡോസ് കുത്തിവെപ്പ് രാജ്യത്ത് നടന്നുകഴിഞ്ഞു. അതിൽ ഒന്നേകാൽ കോടിയോളം ഡോസ് പ്രായമായവർക്കാണ് നൽകിയിട്ടുള്ളത്. 10 ലക്ഷത്തിലധികം കൗമാരക്കാരും ഇതിനകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.