ഫിഫ മലയിൽ ജിയോളജിക്കൽ സർവേ സന്ദർശനം
text_fieldsജിസാൻ: കനത്ത മഴയെ തുടർന്ന് ജിസാൻ മേഖലയിലെ ഫിഫ മലമുകളിൽനിന്ന് റോഡിലേക്ക് പാറക്കല്ലുകൾ വീണ സ്ഥലം ജിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ സന്ദർശിച്ചു. വ്യാഴാഴ്ചയാണ് പ്രദേശത്ത് കനത്ത മഴയുണ്ടായത്. ഭൂമിശാസ്ത്രപരവും ഭൗമ എൻജിനീയറിങ് സംബന്ധിച്ചുമുള്ള വിവരങ്ങളും മഴയെ തുടർന്ന് പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളും രേഖപ്പെടുത്തിയതായി അതോറിറ്റി വ്യക്തമാക്കി. കാരണങ്ങൾ പരിശോധിച്ച് സാങ്കേതിക റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിക്കാനുള്ള ജോലികൾ നടന്നുവരുകയാണ്. മല ഇടിഞ്ഞുണ്ടാകുന്ന അപകടങ്ങളെ പ്രതിരോധിക്കാനുള്ള പരിഹാരങ്ങളും സാങ്കേതിക ശിപാർശകളും സമർപ്പിക്കും. ആദ്യം മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തെ പാറക്കല്ലുകൾ നീക്കംചെയ്യുകയോ, ആങ്കർ ബോൾട്ട് ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തുകയോ ചെയ്യും. പ്രദേശത്തെ മതിലുകൾ കോൺക്രീറ്റ് സ്പ്രേ ചെയ്തു നിലനിർത്താനും ശ്രമിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.