Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ർ​മ​ൻ സ​ഞ്ചാ​രി ജാ​ൻ...

ജ​ർ​മ​ൻ സ​ഞ്ചാ​രി ജാ​ൻ റോ​സി സൈ​ക്കി​ളി​ൽ സൗ​ദി​യി​ലെ​ത്തി

text_fields
bookmark_border
ജ​ർ​മ​ൻ സ​ഞ്ചാ​രി ജാ​ൻ റോ​സി സൈ​ക്കി​ളി​ൽ സൗ​ദി​യി​ലെ​ത്തി
cancel
camera_alt

സൈ​ക്കി​ളി​ൽ സൗ​ദി​യി​ലെ​ത്തി​യ ജ​ർ​മ​ൻ സ​ഞ്ചാ​രി ജാ​ൻ റോ​സി

ജി​ദ്ദ: രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും സം​സ്​​കാ​ര​ങ്ങ​ളെ​യും അ​ടു​ത്ത​റി​യാ​ൻ ജ​ർ​മ​ൻ സ​ഞ്ചാ​രി ജാ​ൻ റോ​സി സൈ​ക്കി​ളി​ൽ സൗ​ദി അ​​റേ​ബ്യ​യി​ലെ​ത്തി. സൈ​ക്കി​ളി​ൽ ലോ​ക സ​ഞ്ചാ​ര​ത്തി​നി​റ​ങ്ങി​യ ഈ 29​കാ​ര​ൻ ആ​റു​​മാ​സം നീ​ണ്ട യാ​ത്ര​ക്കൊ​ടു​വി​ലാ​ണ്​ സൗ​ദി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

സൗ​ദി​യോ​ടു​ള്ള താ​ൽ​പ​ര്യ​വും ടൂ​റി​സ​ത്തി​ന്റെ വൈ​വി​ധ്യ​വു​മാ​ണ്​ യാ​ത്ര​ക്ക്​ ഈ ​രാ​ജ്യം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന്​ സൗ​ദി പ്ര​സ്​ ഏ​ജ​ൻ​സി​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ ജാ​ൻ റോ​സി പ​റ​ഞ്ഞു. ജോ​ർ​ഡ​ൻ വ​ഴി​യാ​ണ്​ സൗ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​ത്.​ യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ൽ ‘നി​യോം’​ന​ഗ​രം സ​ന്ദ​ർ​ശി​ച്ചു. ശൈ​ത്യ​കാ​ല​ത്ത് അ​തി​​ന്റെ വൈ​വി​ധ്യ​മാ​ർ​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ, ആ​ക​ർ​ഷ​ക​മാ​യ ബീ​ച്ചു​ക​ൾ, മ​ഞ്ഞു​മൂ​ടി​യ മ​ല​ക​ൾ എ​ന്നി​വ​ക്കി​ട​യി​ൽ ധാ​രാ​ളം സ​മ​യം ചെ​ല​വ​ഴി​ച്ചു.

ശേ​ഷം ‘അ​ൽ​ഉ​ല’ പൗ​രാ​ണി​ക മേ​ഖ​ല​യി​ലേ​ക്ക് പോ​യി. ച​രി​ത്ര​വും വി​വി​ധ വി​നോ​ദ പ​ദ്ധ​തി​ക​ളു​ടെ വി​ക​സ​ന​വും ഇ​ട​ക​ല​ർ​ന്ന അ​സാ​ധാ​ര​ണ​മാ​യ അ​നു​ഭ​വ​മാ​ണ് അ​വി​ടെ നി​ന്ന്​ ല​ഭി​ച്ച​ത്. ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​കൃ​തി​ദ​ത്ത​വും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ലും സ​മ്പ​ന്ന​മാ​യ രാ​ജ്യ​മാ​ണ് സൗ​ദി അ​റേ​ബ്യ. പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ജി​ദ്ദ​യി​ൽ​നി​ന്ന് ക​പ്പ​ലി​ൽ സു​ഡാ​നി​ലേ​ക്ക്​ പോ​കും. അ​വ​സാ​ന ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണെ​ന്നും ജാ​ൻ റോ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bycycletravelsaudi arabiagerman travellerjan rossi
News Summary - German traveller Jan Rossi arrives in Saudi Arabia on bicycle
Next Story