നിർമിതബുദ്ധി ആഗോള ഉച്ചകോടി സെപ്റ്റംബർ 10 മുതൽ 12 വരെ റിയാദിൽ
text_fieldsറിയാദ്: സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ 12 വരെ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ മൂന്നാമത് ആഗോള എ.ഐ ഉച്ചകോടി സംഘടിപ്പിക്കും. ഈ മേഖലകളിൽ രാജ്യത്തിന്റെ ആഗോള സാന്നിധ്യം ഉയർത്താൻ ലക്ഷ്യമിട്ട് ദേശീയ ഡേറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അജണ്ടയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സമർപ്പണത്തെ എസ്.ഡി.എ.ഐ.എ പ്രസിഡന്റ് അബ്ദുല്ല അൽ-ഗാംദി എടുത്തുപറഞ്ഞു.
ഉച്ചകോടിയിൽ ആഗോള എ.ഐ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, ഓർഗനൈസേഷൻ മേധാവികൾ, പ്രമുഖ ടെക് കമ്പനികളുടെ സി.ഇ.ഒമാർ, എ.ഐ വിദഗ്ധർ എന്നിവരെ ഒരുമിച്ച് പങ്കെടുപ്പിക്കും. കോൺഫറൻസിലെ വിഷയങ്ങളിൽ എ.ഐ നവീകരണം, വ്യവസായ പ്രവണതകൾ, എ.ഐ ഉപയോഗിച്ച് മികച്ച ഭാവി രൂപപ്പെടുത്തൽ, ഈ മേഖലയിലെ മനുഷ്യ കഴിവുകളെ വളർത്തിയെടുക്കൽ, മറ്റ് പ്രധാന മേഖലകൾ എന്നിവ ഉൾപ്പെടുന്നു. കിരീടാവകാശിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഉച്ചകോടി വിഷൻ 2030 ന്റെ വിജയങ്ങളുടെ തെളിവാണ്. റിയാദിനെ അത്യാധുനികഎ.ഐ വികസനങ്ങളുടെ ആഗോള കേന്ദ്രമായി മാറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.