ഗ്ലോബൽ കെ.എം.സി.സി മട്ടന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsമട്ടന്നൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ വിജയം അനിവാര്യമാണെന്ന് മട്ടന്നൂർ മണ്ഡലം ഗ്ലോബൽ കെ.എം.സി.സി കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു.കോവിഡ് കാലത്തെ പ്രവാസികളോടുള്ള അവഗണന പ്രവാസികളും അവരുടെ കുടുംബങ്ങളും മറന്നിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മട്ടന്നൂർ മണ്ഡലം കെ.എം.സി.സി പ്രവർത്തകർ പങ്കെടുത്ത ഓൺലൈൻ കൗൺസിൽ മീറ്റിൽ ടി.പി. മുഹമ്മദിെൻറ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കെ.എം.സി.സി മട്ടന്നൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ടി.പി. മുഹമ്മദ് (പ്രസി.), ഹാഷിം നീർവേലി (ജന. സെക്ര.), മുനീർ ആറളം (ട്രഷ.), എം.കെ. നൗഷാദ്, ബക്കർ എടയന്നൂർ, മർസൂഖ് മട്ടന്നൂർ (രക്ഷധികാരികൾ), അൻസാരി തില്ലങ്കേരി (ഉപദേശക സമിതി ചെയർമാൻ), ഇ.പി. ശംസുദ്ദീൻ, പി.കെ. കുട്ടിയാലി, പി.എം. ആബൂട്ടി (ഉപദേശക സമിതി), അബൂബക്കർ ഹാജി ബ്ലാത്തൂർ (റിലീഫ് വിങ് ചെയർമാൻ), വി. മഹബൂബ് (റിലീഫ് വിങ് കൺവീനർ), തസ്വീർ ശിവപുരം, റഫീഖ് എടയന്നൂർ, പി.കെ. അഷ്റഫ് കടപ്പുറം, ടി.എൻ. സഹദ്, എം.സി. ഖാദർ മെരുവമ്പായി (റിലീഫ് വിങ്), മുഹമ്മദ് കാക്കൂൽ (സീനിയർ വൈ. പ്രസി.), നൗഷാദ് കാക്കേരി, എം.എൻ. ഹാഷിം, ലിയാഖത്തലി നീർവേലി, പി.പി. ശരീഫ് കീച്ചേരി, നാസർ ചോലയിൽ (വൈ. പ്രസി.), കെ.കെ. റഫീഖ് ചിറ്റാരിപറമ്പ് (ഓർഗ. സെക്ര.), റാഷിദ് മക്ക, മജീദ് കൊവ്വൽ, ഷഫീഖ് കൂടാളി, സിറാജ് കണ്ണവം, എ.ടി. നാസർ (ജോ. സെക്ര.), ആബൂട്ടി ശിവപുരം (ചീഫ് കോഓഡിനേറ്റർ), ഷഫീഖ് കയനി (െഡപ്യൂട്ടി ചീഫ് കോഓഡിനേറ്റർ), ഷബീർ എടയന്നൂർ, പി.എം. കുഞ്ഞാലികുട്ടി, ഷാഹിദ് നാലാങ്കേരി, ഫസൽ ശിവപുരം (കോഓഡിനേറ്റർമാർ), ശബാബ് പടിയൂർ (മീഡിയ വിങ്), നവാസ് കോളാരി (കലാവേദി) എന്നിവരാണ് ഭാരവാഹികൾ. എം.സി. കാദർ, ഫാറൂഖ് കൂടാളി, മുഹമ്മദ് എടയന്നൂർ, അഷ്റഫ്, എം.എൻ. ഹാഷിം, നാസർ ചോലയിൽ, സാദിഖ് അലി ശിവപുരം, എം.പി.എ. റഹിം എന്നിവർ സംസാരിച്ചു. ഹാഷിം നീർവേലി സ്വാഗതവും റഫീഖ് ചിറ്റാരിപ്പറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.